ഐ​ശ്വ​ര്യ-​അ​ഭി​ഷേ​ക് പ്ര​ണ​യം വി​രി​ഞ്ഞ പി​ങ്ക് സി​റ്റി; ഒ​രു ക​ബ​ഡി ടീം ​ജ​നി​ച്ച ക​ഥ​യും..!

സി​നി​മ​യി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളെ​ക്കാ​ൾ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ ജീ​വി​ത​ത്തി​ലു​ണ്ടാ​കും. ഹൃ​ദ​യ​ത്തി​ന്‍റെ കോ​ണി​ൽ എ​ന്നു​മു​ണ്ടാ​കും ആ ​മ​ധു​ര​നൊ​ന്പ​ര സ്മ​ര​ണ​ക​ൾ. ബോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ-​അ​ഭി​ഷേ​ക് പ്ര​ണ​യ​ക​ഥ​യി​ലു​മു​ണ്ട്, നി​ര​വ​ധി അ​തി​മ​നോ​ഹ​ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ. അ​ത്ര​മേ​ൽ സി​നി​മാ​റ്റി​ക്കാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടെ​യും പ്ര​ണ​യ​ക​ഥ​യി​ലെ പ​ല ഏ​ടു​ക​ളും. എ​ന്നാ​ൽ സ്ക്രീ​നി​ലെ പ്ര​ണ​യം കാ​യി​ക​രം​ഗ​ത്തും പ​ട​ർ​ന്നു​പി​ടി​ച്ച ക​ഥ അ​ധി​ക​മാ​ർ​ക്കും അ​റി​യി​ല്ല.

പ്രൊ ​ക​ബ​ഡി ലീ​ഗി​ലെ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​യ ജ​യ്പു​ർ പി​ങ്ക് പാ​ന്തേ​ഴ്സ് എ​ന്ന ടീ​മി​ന്‍റെ ജ​ന​ന​ത്തി​ന് പി​ന്നി​ൽ അ​ഭി​ഷേ​കി​ന്‍റെ ഉ​ള്ളി​ലെ ക​ബ​ഡി പ്രേ​മം മാ​ത്ര​മ​ല്ല, ഐ​ശ്വ​ര്യ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം കൂ​ടി​യു​ണ്ട്. അ​ഭി​ഷേ​ക് എ​ന്ന യു​വ​ന​ട​ൻ ത​ന്‍റെ ക​രി​യ​റി​ന് തു​ട​ക്ക​മി​ട്ട റ​ഫ്യൂ​ജി എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ജ​യ്പു​ർ ആ​യി​രു​ന്നു. അ​തേ ജ​യ്പു​ർ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​ണ് ഐ​ശ്വ​ര്യ​യോ​ടു​ള്ള അ​നു​രാ​ഗം ആ​ത്മാ​വി​ൽ പൊ​ട്ടി​മു​ള​ച്ച​ത്. പി​ങ്ക് സി​റ്റി​യു​ടെ തെ​രു​വു​ക​ളി​ലാ​യി​രു​ന്നു ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ആ ​പ്ര​ണ​യ​കാ​ലം.

ആ ​പ്ര​ണ​യ​കാ​ല​ത്തി​നു​ള്ള ഉ​പ​ഹാ​ര​മാ​യാ​ണ് 2014-ൽ ​സ്പോ​ർ​ട്സ് ഫ്രാ​ഞ്ചൈ​സി സ്വ​ന്ത​മാ​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ഭി​ഷേ​ക് ജ​യ്പു​രി​നെ​ത്ത​ന്നെ മാ​റോ​ട​ണ​ച്ച​ത്. ബി​സി​ന​സ് എ​ന്ന​തി​ന​പ്പു​റം, ആ ​ന​ഗ​ര​ത്തോ​ട് ത​നി​ക്കു​ള്ള വൈ​കാ​രി​ക​മാ​യ ക​ട​പ്പാ​ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ടീ​മി​ന്‍റെ പേ​രും നി​റ​വും ചി​ഹ്ന​വു​മെ​ല്ലാം ബ​ച്ച​ൻ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു.

ത​ന്‍റെ കു​ഞ്ഞു മ​ക​ൾ ആ​രാ​ധ്യ​യ്ക്ക് അ​ക്കാ​ല​ത്ത് ഏ​റെ പ്രി​യ​പ്പെ​ട്ട നി​റ​മാ​യി​രു​ന്നു പി​ങ്ക്. എ​ന്നാ​ൽ, പി​ങ്ക് പാ​ന്ത​ർ എ​ന്ന പേ​രാ​ക​ട്ടെ, ഐ​ശ്വ​ര്യ അ​ഭി​ന​യി​ച്ച ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ ദി ​പി​ങ്ക് പാ​ന്ത​ർ 2-ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു നാ​മ​ക​ര​ണം ചെ​യ്ത​താ​ണ്. ക​ഥ അ​വി​ടെ​യും തീ​രു​ന്നി​ല്ല; ജ​യ്പു​ർ പി​ങ്ക് പാ​ന്തേ​ഴ്സി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ​യാ​യ പാ​ന്ത​റി​ലേ​ക്ക് സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ മ​റ്റൊ​ന്നു​കൂ​ടി കാ​ണാം.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ളു​ടെ ക​ണ്ണി​ന്‍റെ നീ​ല ക​ല​ർ​ന്ന നി​റ​മാ​ണ് പാ​ന്ത​റി​ന്‍റെ ക​ണ്ണി​നും അ​ഭി​ഷേ​ക് ന​ൽ​കി​യ​ത്.ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ ഓ​ർ​മ​ച്ചെ​പ്പി​ൽ​നി​ന്ന് രൂ​പം​കൊ​ണ്ട്, മൈ​താ​ന​ങ്ങ​ളെ വി​റ​പ്പി​ച്ച ജ​യ്പു​ർ പി​ങ്ക് പാ​ന്തേ​ഴ്സി​ന്‍റെ ച​രി​ത്രം, വെ​ള്ളി​ത്തി​ര​യി​ലെ പ്ര​ണ​യ​കാ​വ്യ​ത്തേ​ക്കാ​ളും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​ന്നാ​ണ്.

Related posts

Leave a Comment