‘ഏ​ഥിൽ കാ​റ്റെ​ർറം’ മിന് നൂ​റ്റി​പ​തി​നേ​ഴ് വ​യ​സ്; ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി

ലോ​ക​ത്തി​ലെ നി​ല​വി​ലു​ള്ള ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യ ബ്രി​ട്ടീ​ഷ് വ​നി​ത ഏ​ഥിൽ കാ​റ്റെ​ർറം ത​നി​ക്ക് 117 വ​യ​സ്സ് തി​ക​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം ആ​ഘോ​ഷി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ സൂ​റി​യി​ലെ ഹാ​ൽ​മാ​ർ​ക്ക് ലേ​ക്ക്‌​വ്യൂ കെ​യ​ർ ഹോ​മി​ലാ​ണ് ഏ​ഥിൽ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.

116-ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ച ബ്ര​സീ​ലി​യ​ൻ ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ ഇ​നാ ക​നാ​ബ​റോ ലൂ​ക്കാ​സി​ന്‍റെ വി​യോ​ഗ​ത്തോ​ടെ 2025 ഏ​പ്രി​ലി​ലാ​ണ് ഏ​ഥി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ടൈ​റ്റാ​നി​ക് ദു​ര​ന്ത​ത്തി​ന് മൂ​ന്ന് വ​ർ​ഷം മു​മ്പും റ​ഷ്യ​ൻ വി​പ്ല​വ​ത്തി​ന് എ​ട്ട് വ​ർ​ഷം മു​മ്പും, അ​താ​യ​ത് 1909 ഓ​ഗ​സ്റ്റ് 21നാ​ണ് ഏ​ഥിൽ ജ​നി​ച്ച​ത്. ര​ണ്ട് ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ ഇ​വ​ർ ഇം​ഗ്ല​ണ്ടി​ലെ എ​ഡ്വേ​ർ​ഡ് ഏ​ഴാ​മ​ൻ രാ​ജാ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ജ​നി​ച്ച​വ​രി​ൽ നി​ല​വി​ൽ ജീ​വി​ച്ചി​രി​പ്പു​ള്ള ഒ​രേ​യൊ​രു വ്യ​ക്തി​യു​മാ​ണ്.

ത​ന്‍റെ 18-ാം വ​യ​സ്സി​ൽ (1927ൽ) ​ഇ​ന്ത്യ​യി​ലെ​ത്തി​യ ഏ​ഥി​ൽ അ​വി​ടെ​യൊ​രു സൈ​നി​ക കു​ടും​ബ​ത്തി​ൽ നാ​നി​യാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ലെ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​യ നോ​ർ​മ​നു​മാ​യി വി​വാ​ഹി​ത​യാ​യ ഇ​വ​ർ ഹോ​ങ്കോം​ഗി​ലും കു​റ​ച്ചു​കാ​ലം ജീ​വി​ക്കു​ക​യും അ​വി​ടെ​യൊ​രു ന​ഴ്‌​സ​റി സ്കൂ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. 1976ൽ ​ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ടു. ഇ​വ​രു​ടെ ര​ണ്ട് പെ​ൺ​മ​ക്ക​ളും ഇ​തി​ന​കം അ​ന്ത​രി​ച്ചു. മൂ​ന്ന് പേ​ര​ക്കു​ട്ടി​ക​ളും അ​ഞ്ച് കൊ​ച്ചു​മ​ക്ക​ളു​മു​ണ്ട്.

2020-ൽ 110-ാം ​വ​യ​സ്സി​ൽ കോ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വ് നേ​രി​ട്ടെ​ത്തി ഇ​വ​രെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ആ​ളു​ക​ളു​മാ​യി ത​ർ​ക്ക​ത്തി​നി​ല്ലാ​തെ ജീ​വി​ച്ച​താ​ണ് ത​ന്റെ ദീ​ർ​ഘാ​യു​സ്സി​ന്‍റെ ര​ഹ​സ്യ​മെ​ന്നാ​ണ് ഏ​ഥ​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, മ​നു​ഷ്യ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ആ​യു​സ് 1997ൽ 122 ​വ​യ​സും 164 ദി​വ​സ​വും തെ​ക​ഞ്ഞ് അ​ന്ത​രി​ച്ച ഫ്ര​ഞ്ച് വ​നി​ത ഷാ​ങ് കാ​ൽ​മ​ന്‍റി​ഡി​ന്‍റെ പേ​രി​ലാ​ണ് ഉ​ള്ള​ത്.

Related posts

Leave a Comment