ദ​യ​വാ​യി എ​നി​ക്ക് 5സ്റ്റാ​ർ റേ​റ്റിം​ഗ് ന​ൽ​ക​രു​ത്; ഊ​ബ​ർ ഡ്രൈ​വ​റു​ടെ അ​പേ​ക്ഷ​യ്ക്ക് പി​ന്നി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ര​ണം വൈ​റ​ലാ​കു​ന്നു

യാ​ത്ര തി​ക​ച്ചും തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ട്ടും, ത​നി​ക്ക് 5സ്റ്റാ​ർ റേ​റ്റിം​ഗ് ന​ൽ​ക​രു​തെ​ന്ന് അ​പേ​ക്ഷി​ച്ച ഒ​രു ഊ​ബ​ർ ഡ്രൈ​വ​റു​ടെ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നൊ​മ്പ​ര​മാ​കു​ന്നു. എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പ് ഇ​തി​നോ​ട​കം ത​ന്നെ പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ഫീ​സി​ൽ പോ​കാ​ൻ വൈ​കി​യ ഒ​രു ദി​വ​സ​മാ​ണ് യു​വ​തി ഈ ​ഊ​ബ​ർ കാ​ർ ബു​ക്ക് ചെ​യ്യു​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് 4.59 എ​ന്ന കു​റ​ഞ്ഞ റേ​റ്റിം​ഗ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ങ്കി​ലും, സ​മ​യം വൈ​കി​യ​തി​നാ​ൽ അ​വ​ർ യാ​ത്ര​യു​മാ​യി മു​ന്നോ​ട്ട് പോ​യി. എ​ന്നാ​ൽ യു​വ​തി​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഡ്രൈ​വ​ർ വ​ള​രെ മാ​ന്യ​മാ​യി പെ​രു​മാ​റു​ക​യും, സു​ര​ക്ഷി​ത​മാ​യി വ​ണ്ടി​യോ​ടി​ച്ച് നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് മു​ൻ​പ് ത​ന്നെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​യ്ക്ക് ശേ​ഷം സ​ന്തോ​ഷ​വ​തി​യാ​യ യു​വ​തി ഡ്രൈ​വ​ർ​ക്ക് ‘5സ്റ്റാ​ർ റേ​റ്റിം​ഗ്’ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​പ്പോ​ഴാ​ണ്, അ​ദ്ദേ​ഹം “ദ​യ​വാ​യി അ​ത് ചെ​യ്യ​രു​ത്” എ​ന്ന് കൈ​കൂ​പ്പി അ​പേ​ക്ഷി​ച്ച​ത്.

ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ല​ഭി​ച്ചാ​ൽ ഊ​ബ​റി​ന്‍റെ അ​ൽ​ഗോ​രി​തം ഡ്രൈ​വ​ർ​മാ​ർ​ക്ക് ദൂ​രെ​യു​ള്ള യാ​ത്ര​ക​ളും എ​യ​ർ​പോ​ർ​ട്ട് ട്രി​പ്പു​ക​ളും മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കും. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നി​ല​വി​ൽ ക്യാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ പെ​ട്ടെ​ന്ന് വീ​ട്ടി​ലെ​ത്താ​ൻ സാ​ധി​ക്കു​ന്ന​തി​നാ​യി സ്വ​ന്തം വീ​ടി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഡ്രൈ​വ​റു​ടെ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യ യു​വ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് ഒ​ടു​വി​ൽ 4സ്റ്റാ​ർ റേ​റ്റിം​ഗ് ന​ൽ​കി. ഈ ​സം​ഭ​വം ആ​ഴ്ച​ക​ളോ​ളം ത​ന്‍റെ മ​ന​സ്സി​ൽ ത​ങ്ങി​നി​ന്നു എ​ന്ന് യു​വ​തി കു​റി​ച്ചു. നാം ​പ​ല​പ്പോ​ഴും ആ​ളു​ക​ളെ സ്കോ​റു​ക​ളു​ടെ​യും റേ​റ്റിം​ഗു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​പി​ന്നി​ൽ യ​ഥാ​ർ​ത്ഥ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളു​ണ്ടെ​ന്ന് നാം ​മ​റ​ന്നു​പോ​കു​ന്നു. ചി​ല​പ്പോ​ൾ കു​റ​ഞ്ഞ റേ​റ്റിം​ഗ് ഉ​ള്ള വ്യ​ക്തി, ന​മു​ക്ക​റി​യാ​ത്ത വ​ലി​യൊ​രു ജീ​വി​ത​ഭാ​ര​വും ചു​മ​ലി​ലേ​റ്റി​യാ​കും ജീ​വി​ക്കു​ന്ന​ത്,” യു​വ​തി എ​ക്സി​ൽ കു​റി​ച്ചു.

ഈ ​പോ​സ്റ്റി​ന്‍റെ വി​ശ്വാ​സ്യ​ത ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഡി​ജി​റ്റ​ൽ ന​മ്പ​റു​ക​ൾ​ക്ക് പി​ന്നി​ൽ നി​ശ​ബ്ദ​മാ​യി പോ​രാ​ടു​ന്ന മ​നു​ഷ്യ​രു​ണ്ടെ​ന്ന വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഇ​ത് ന​ൽ​കു​ന്ന​ത്. പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment