ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും ആ​ഘോ​ഷ​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ സം​സ്കാ​രം; പ്ര​ശം​സ​യു​മാ​യി യൂ​റോ​പ്യ​ൻ യു​വ​തി!

ഭാ​ര​തീ​യ​രു​ടെ ജീ​വി​ത​ശൈ​ലി​യി​ലെ​യും സം​സ്‌​കാ​ര​ത്തി​ലെ​യും ഒ​രു സ​വി​ശേ​ഷ​ത​യെ പ്ര​ശം​സി​ച്ച് വി​ദേ​ശ വ​നി​ത പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ത്യ​ജീ​വി​ത​ത്തി​ലെ ചെ​റി​യ ചെ​റി​യ നേ​ട്ട​ങ്ങ​ളും നാ​ഴി​ക​ക്ക​ല്ലു​ക​ളും പോ​ലും പ​ര​സ്പ​രം അ​ഭി​ന​ന്ദി​ച്ചും ആ​ശം​സ​ക​ൾ നേ​ർ​ന്നും ആ​ഘോ​ഷ​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ശീ​ലം ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ചു​വെ​ന്നാ​ണ് യൂ​റോ​പ്യ​ൻ യു​വ​തി​യാ​യ ഗാ​ബി പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഗാ​ബി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ത​ന്‍റെ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ നി​രീ​ക്ഷ​ണം പ​ങ്കു​വെ​ച്ച​ത്. ഇ​വി​ടെ ആ​ളു​ക​ൾ ഒ​രു പു​തി​യ ഫോ​ൺ, സ്കൂ​ട്ട​ർ അ​ല്ലെ​ങ്കി​ൽ കാ​ർ വാ​ങ്ങു​മ്പോ​ൾ പോ​ലും പ​ര​സ്പ​രം ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ’ അ​റി​യി​ക്കു​ന്ന​ത് ക​ണ്ട് താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യെ​ന്ന് ഗാ​ബി പ​റ​യു​ന്നു.

യൂ​റോ​പ്പി​ൽ ഇ​ത്ത​ര​മൊ​രു ശീ​ല​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ യു​വ​തി, ഈ ​പ്ര​വൃ​ത്തി വ​ള​രെ ന​ല്ല​താ​ണെ​ന്നും പ​ര​സ്പ​രം സ്നേ​ഹ​വും പോ​സി​റ്റി​വി​റ്റി​യും പ​ങ്കു​വെ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യി​ൽ ആ​ളു​ക​ൾ മ​റ്റേ​തൊ​ക്കെ അ​വ​സ​ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ര​സ്പ​രം ആ​ശം​സ​ക​ൾ നേ​രാ​റു​ള്ള​തെ​ന്ന് ക​മ​ന്‍റി​ലൂ​ടെ പ​ങ്കു​വെ​ക്കാ​നും ഗാ​ബി വീ​ഡി​യോ​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

“ഇ​ന്ത്യ​യി​ലു​ള്ള​വ​ർ ഇ​ത്ത​രം കൊ​ച്ചു കൊ​ച്ചു നി​മി​ഷ​ങ്ങ​ൾ പോ​ലും ആ​ഘോ​ഷ​മാ​ക്കു​ന്ന രീ​തി എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു, വീ​ഡി​യോ​യ്ക്കൊ​പ്പം ഗാ​ബി കു​റി​ച്ചു.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തോ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും സ​ന്തോ​ഷം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​യെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്ന​തെ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് ക​മ​ന്‍റ് ചെ​യ്ത​പ്പോ​ൾ, ‘സ്നേ​ഹ​മാ​ണ് ഞ​ങ്ങ​ളു​ടെ ഭാ​ഷ’ എ​ന്നാ​ണ് മ​റ്റൊ​രാ​ൾ കു​റി​ച്ച​ത്.

Related posts

Leave a Comment