അ​മേ​രി​ക്ക ഇ​ന്ത്യ​യെ​ക്ക​ണ്ട് പ​ഠി​ക്ക​ണം; മും​ബൈ മെ​ട്രോ​യെ വാ​നോ​ളം പു​ക​ഴ്ത്തി അ​മേ​രി​ക്ക​ൻ യു​വ​തി, വീ​ഡി​യോ വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് മും​ബൈ മെ​ട്രോ​യെ വാ​നോ​ളം പു​ക​ഴ്ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ഇ​ന്ത്യ​യു​ടെ ആ​ധു​നി​ക ഗ​താ​ഗ​ത രൂ​പ​ക​ൽ​പ്പ​ന​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യ്ക്ക് ഏ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്നാ​ണ് ലി​വ് എ​ന്ന യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്ന​ത്.

“മും​ബൈ മെ​ട്രോ അ​നു​ഭ​വം” എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ലി​സ് ത​ന്‍റെ ആ​ദ്യ മും​ബൈ മെ​ട്രോ യാ​ത്ര​യെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന​ത്. മെ​ട്രോ​യി​ലെ അ​ത്യാ​ധു​നി​ക സൌ​ക​ര്യ​ങ്ങ​ൾ, വൃ​ത്തി, കു​റ​ഞ്ഞ യാ​ത്രാ​ക്കൂ​ലി, കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ അ​വ​രെ ഏ​റെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ​ക്കൊ​പ്പം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദി​നം​പ്ര​തി ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് മും​ബൈ​യി​ലെ മെ​ട്രോ സം​വി​ധാ​നം.

മെ​ട്രോ​യി​ലെ ശ​ക്ത​മാ​യ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് , സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, സ്ത്രീ​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ച്ചു​ക​ൾ എ​ന്നി​വ​യെ​ല്ലാം മി​ക​ച്ച​താ​ണെ​ന്ന് ലി​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. “ഞാ​ൻ മും​ബൈ​യി​ലാ​ണ്, ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ മെ​ട്രോ​യി​ൽ ക​യ​റു​ന്ന​ത്. വെ​റും 20 രൂ​പ മാ​ത്ര​മാ​ണ് ഒ​രു ടി​ക്ക​റ്റി​ന്‍റെ വി​ല,” ലി​സ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​നു​ക​ൾ വ​ള​രെ വൃ​ത്തി​യു​ള്ള​താ​ണെ​ന്നും ഇ​വി​ടു​ത്തെ ഓ​ട്ടോ​മാ​റ്റി​ക് സു​ര​ക്ഷാ ഡോ​റു​ക​ൾ ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ശ​സ്ത​മാ​യ ന്യൂ​യോ​ർ​ക്ക് സി​റ്റി സ​ബ്‌​വേ​യേ​ക്കാ​ൾ എ​ത്ര​യോ മ​ട​ങ്ങു മി​ക​ച്ച​തും വൃ​ത്തി​യു​ള്ള​തു​മാ​ണ് മും​ബൈ മെ​ട്രോ​യെ​ന്ന് ലി​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മെ​ട്രോ സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഡ​ൽ​ഹി മെ​ട്രോ കൂ​ടി ലി​സ് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ക​മ​ന്‍റു​ക​ളി​ൽ പ​ല​രും നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment