20 മി​നി​റ്റ് ജോ​ലി​ക്ക് മെ​ക്കാ​നി​ക്ക് വാ​ങ്ങി​യ​ത് 9,500 രൂ​പ; അ​മേ​രി​ക്ക​യി​ൽ നൈ​പു​ണ്യ​ത്തി​നാ​ണ് വി​ല​യെ​ന്ന് പ്ര​വാ​സി മ​ല​യാ​ളി വ​നി​ത, വീ​ഡി​യോ വൈ​റ​ൽ

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​ത്തെ​യും ഉ​യ​ർ​ന്ന വേ​ത​ന​ത്തെ​യും കു​റി​ച്ച് സം​സാ​രി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്നു.

അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന അ​മൃ​ത സിം​ഗ് എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഗാ​രേ​ജ് ഡോ​ർ ന​ന്നാ​ക്കാ​ൻ എ​ത്തി​യ മെ​ക്കാ​നി​ക്ക് ഈ​ടാ​ക്കി​യ തു​ക​യെ​ക്കു​റി​ച്ച് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. കേ​വ​ലം 20 മി​നി​റ്റ് മാ​ത്രം നീ​ണ്ടു​നി​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് മെ​ക്കാ​നി​ക്ക് വാ​ങ്ങി​യ​ത് 100 ഡോ​ള​റാ​ണ് (ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഏ​ക​ദേ​ശം 9,500 രൂ​പ).

എ​ന്നാ​ൽ ഈ ​തു​ക കൂ​ടി​യ​താ​യി​പ്പോ​യി എ​ന്ന പ​രാ​തി​യ​ല്ല, മ​റി​ച്ച് വി​ദേ​ശ​ത്തെ തൊ​ഴി​ൽ സം​സ്കാ​ര​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​മാ​ണ് അ​മൃ​ത പ​ങ്കു​വെ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി അ​വി​ടെ ഇ​ത്ത​രം മെ​ക്കാ​നി​ക്കു​ക​ൾ സ​ന്ദ​ർ​ശ​ന ഫീ​സാ​യി മാ​ത്രം 100 ഡോ​ള​ർ വാ​ങ്ങാ​റു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.അ​മേ​രി​ക്ക​യി​ൽ ഒ​രു ജോ​ലി​യും ചെ​റു​തോ വ​ലു​തോ അ​ല്ലെ​ന്നും ക​ഴി​വു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും മാ​ന്യ​മാ​യി ജീ​വി​ക്കാ​മെ​ന്നും അ​മൃ​ത വീ​ഡി​യോ​യി​ലൂ​ടെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

“നി​ങ്ങ​ൾ​ക്ക് വ​ലി​യ ബി​രു​ദ​ങ്ങ​ൾ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത​ല്ല കാ​ര്യം, കൈ​ത്തോ​ഴി​ൽ അ​റി​യാ​മെ​ങ്കി​ൽ അ​ന്ത​സ്സാ​യി ജീ​വി​ക്കാം. ഇ​വി​ടെ പ്ലം​ബ​ർ​മാ​രും ഇ​ല​ക്ട്രീ​ഷ്യ​ന്മാ​രും ഗാ​രേ​ജ് സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രു​മെ​ല്ലാം മി​ക​ച്ച വ​രു​മാ​നം നേ​ടു​ന്ന​വ​രാ​ണ്. അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി വ​ലി​യ കാ​റു​ക​ളു​ണ്ട്, കൃ​ത്യ​മാ​യി നി​കു​തി​യും അ​ട​യ്ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ ജോ​ലി​ക​ളി​ൽ വി​വേ​ച​ന​മി​ല്ല, ക​ഴി​വി​നാ​ണ് ആ​ദ​ര​വും വ​രു​മാ​ന​വും ല​ഭി​ക്കു​ന്ന​ത്.” – അ​മൃ​ത സിം​ഗ്.

എ​ൺ​പ​ത്തി​മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ബ്ലൂ ​കോ​ള​ർ ജോ​ലി​ക​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണെ​ന്ന വ​സ്തു​ത​യാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ‌അ​തേ​സ​മ​യം, “ഇ​ത്ര​യും ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ച്ചാ​ലും ജീ​വി​ത​ച്ചെ​ല​വ് കാ​ര​ണം സ​മ്പാ​ദ്യം ബാ​ക്കി​യു​ണ്ടാ​കു​മോ?” എ​ന്ന ചോ​ദ്യ​വും ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ ചെ​ല​വു​ക​ളെ​ക്കു​റി​ച്ചും ചി​കി​ത്സാ രീ​തി​ക​ളെ​ക്കു​റി​ച്ചും ഇ​തു​പോ​ലെ​യു​ള്ള വീ​ഡി​യോ​ക​ൾ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment