മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും വ​ധ​ഭീ​ഷ​ണി: ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; വി​ട്ട​യ​ച്ചേ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നും സം​ശ​യി​ക്കു​ന്നു.

സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും കു​ടും​ബ​ത്തെ​യും വ​ധി​ക്കു​മെ​ന്നും അ​തി​ലൂ​ടെ താ​ന്‍ പ്ര​ശ​സ്ത​നാ​കു​മെ​ന്നാ​ണ് ഫോ​ണ്‍ വി​ളി​ച്ച​യാ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പ​റ​ഞ്ഞ​ത്. കു​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ അ​സ​ഭ്യം ചൊ​രി​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സും സൈ​ബ​ര്‍ സെ​ല്ലും കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നും മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഫോ​ണ്‍ വി​ളി​ച്ച​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ഇ​യാ​ള്‍​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പ് ചു​മ​ത്താ​തെ വി​ട്ട​യ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment