പ്രശ്നമായെന്നാ തോന്നുന്നെ..! വീ​സ ത​ട്ടി​പ്പിൽ മുകേഷ് അറസ്റ്റിൽ; സൈ​പ്ര​സി​ലേ​ക്ക് വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് രണ്ടുല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്

കൊ​ര​ട്ടി:വീ​സ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി പാ​ലി​ശേരി മൂ​ഴി​ക്കു​ളം വീ​ട്ടി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ മു​കേ​ഷി​നെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സൈ​പ്ര​സി​ലേ​ക്ക് വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് രണ്ടുല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ള​ള അഞ്ചു കേ​സു​ക​ൾ​ക്ക് പു​റ​മെ ചാ​ല​ക്കു​ടി, ഒ​റ്റ​പ്പാ​ലം, നെന്മാ​റ, മ​ര​ട് സ്റ്റേ​ഷ​നി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ ചാ​ല​ക്കു​ടി ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ര​ട്ടി എ​സ്ഐ സു​ബീ​ഷ്മോ​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എഎ​സ്​ഐ വ​ർ​ഗീ​സ്, സിപിഒ മാ​രാ​യ ബൈ​ജു, ജെ​സ്റ്റി​ൻ, ക്രൈം ​സ്ക്വ​ർ​ഡ് അം​ഗ​മാ​യ സിപിഒ ഷി​ജോ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡുചെ​യ്തു. കാ​ന​ഡ​ക്ക് വി​സ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ഒന്പതു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി ഇ​ളം​ചേ​ഴി​യ​നെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Related posts