കൊല്ലം: 12 കോടി രൂപയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ലോട്ടറി വിൽപ്പന നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നനാണ് ബമ്പർ ലോട്ടറി അടിച്ചത്.
അവസാനം രണ്ട് വരുന്ന ടിക്കറ്റാണ് എടുക്കാറെന്നും തന്റെ ഭാഗ്യനമ്പറിന് തന്നെ ബമ്പർ അടിച്ചെന്നും ഭാഗ്യശാലി പറഞ്ഞു. VB 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജൻസിയിൽ നിന്നാണ് പൊന്നൻ ടിക്കറ്റെടുത്തത്. മകൻ വിനോദിന് ലോട്ടറി വിൽപ്പനയാണ് ജോലി. മകന് അസുഖമായതിനാൽ വിൽപ്പനയ്ക്കായി ലോട്ടറി എടുക്കാൻ പോയപ്പോഴാണ് ബമ്പർ അടിച്ച ലോട്ടറി വാങ്ങിയത്.
