അമ്മ സംഘടനയിൽ നിന്ന് രാജിവച്ചത് ടിനി ടോമിന്റെ ജിഹാദി പരാമർശം കാരണമെന്ന് അൻസിബയുടെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി ടിനി ടോം. അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്ന് ടിനി പറഞ്ഞു. ഇപ്പോൾ നടക്കുന്നതൊക്കെ വെറും പരദൂഷണം മാത്രമാണ്. ജിഹാദി ആരോപണം എന്താണെന്ന് അറിയില്ല. മതവുമായി ബന്ധപ്പെട്ട് ആരോടു ഒരിടത്തും പറഞ്ഞിട്ടില്ല. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നതെന്നും ടിനി കൂട്ടിച്ചേർത്തു.
അതേസമയം, ടിനി ടോമും സംഘടനയിലെ ചിലരും കാരണമാണ് താൻ രാജിവച്ചതെന്ന് അൻസിബ. എല്ലാവരുമായി അവിഹിതമുണ്ടെന്നും ടിനിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടത്തിയെന്ന് ടിനി ആരോപണം ഉന്നയിച്ചെന്ന് അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു.
ഇത്രയും വലിയ പ്രശ്നം നടന്ന സമയത്ത് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു.
സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.
