‘പ്രോ​ഗ്രാം ചെ​യ്യു​മ്പോ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മൊ​ക്കെ എ​ന്തെ​ങ്കി​ലു​മു​ണ്ടാ​കും, അ​ത് സ്വാ​ഭാ​വി​കം’: ടി​നി ടോ​മി​നെ പി​ന്തു​ണ​ച്ച് പ്രി​യ​ങ്ക അ​നൂ​പ്

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​നെ പി​ന്തു​ണ​ച്ച് പ്രി​യ​ങ്ക അ​നൂ​പ്. ‘അ​മ്മ’​യി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ അ​ത് ‘അ​മ്മ’​യി​ൽ ത​ന്നെ പ​റ​ഞ്ഞു തീ​ർ​ക്ക​ണം. ഒ​രു​പാ​ട് ഉ​പ​കാ​ര​ങ്ങ​ൾ ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് ടി​നി. അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട​ത്ത​ന്നെ നി​ൽ​ക്കു​മെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു.

അ​മ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ടി​നി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ്. ആ ​സ​മ​യ​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ​യൊ​രു ആ​രോ​പ​ണം വ​രു​ന്ന​ത്. ഞ​ങ്ങ​ൾ എ​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​മ്മ എ​ന്ന് പ​റ​യു​ന്ന അ​സോ​സി​യേ​ഷ​നി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ അ​മ്മ​യി​ൽ തീ​ർ​ക്ക​ണം. ശ്വേ​ത മേ​നോ​ൻ എ​ന്ന വ്യ​ക്തി​യെ വെ​റു​തെ നോ​ക്കു​കു​ത്തി​യാ​യി ഇ​രു​ത്തി​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

‘മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​യി പ​റ​യാ​നാ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കൊ​ക്കെ ഒ​രു​പാ​ട് പ​റ​യാ​നു​ണ്ടാ​കും. ഞ​ങ്ങ​ൾ അ​തൊ​ന്നും പ​റ​യാ​ൻ തീ​രു​മാ​നി​ച്ച ആ​ള​ല്ല. ടി​നി എ​ന്‍റ​യും എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​ണ്. ഒ​രു​പാ​ട് വ​ർ​ഷം കൊ​ണ്ട് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണ്. സ്ത്രീ​ക​ളെ​ന്ന നി​ല​യി​ൽ ഇ​ന്നു വ​രെ ടി​നി​യു​ടെ അ​ടു​ത്ത് നി​ന്ന് ഒ​രം​ശം പോ​ലും വൃ​ത്തി​കേ​ടാ​യി​ട്ടു​ള്ള ഒ​രു സം​സാ​ര രീ​തി പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.

ന​മ്മ​ൾ പ്രോ​ഗ്രാം ചെ​യ്യു​മ്പോ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മൊ​ക്കെ എ​ന്തെ​ങ്കി​ലു​മു​ണ്ടാ​കും. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ല്ലാ​തെ ഇ​തു​പോ​ലെ ഒ​രാ​ളെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണ്. ഇ​ത് ശ​രി​യ​ല്ല ഈ ​ചെ​യ്യു​ന്ന​ത്’ എ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു.

Related posts

Leave a Comment