ആടിയും പാടിയും ഒരുദിവസം..! അ​ഗ​തി​ക​ൾ​ക്ക്  ഓ​ണക്കോടിയും ഓണ വിഭവങ്ങളുമായി  വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ 

ച​ങ്ങ​ൻ​കു​ള​ങ്ങ​ര : വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​ത്തി​ൽ നി​ന്ന് ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ​ക്ക് ഓ​ണം ഒ​രു​ക്കി. വ​വ്വാ​ക്കാ​വ് മാ​ർ​ത്തോ​മ ശാ​ന്തി ഭ​വ​ന​ത്തി​ലും വ​ലി​യ​കു​ള​ങ്ങ​ര സാ​യീ​ശം വൃ​ദ്ധ​സ​ദ​ന​ത്തി​ലും ക​ഴി​യു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ് ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ളും ന​ൽ​കി​യ​ത്.

ഒ​രു ദി​വ​സം മു​ഴു​വ​ൻ അ​വ​രോ​ട് ഒ​ത്തു​കൂ​ടി കു​ട്ടി​ക​ൾ ഓ​ണ​ക്ക​ളി​ക​ളും ഓ​ണ​പ്പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ന്തേ​വാ​സി​ക​ൾ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു ചേ​രു​ക​യും അ​വ​രു​ടെ ഓ​ണാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​ന്തേ​വാ​സി​ക​ൾ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചെ​യ​ർ​മാ​ൻ ജെ ​രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജി​ത് കെ ​സി, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഖാ​ദ​ർ, വ​ര​വി​ള ശ്രീ​നി, സ​ബീ​ന, അ​ന​സ്, ജി​ന​ൻ, ശൈ​ല​ത, കാ​ഞ്ച​ന ശ്രീ​കു​മാ​ർ, വി​മ​ൽ, സ​ക്കീ​ർ, ര​വി​കു​മാ​ർ ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts