ഇ​രി​പ്പി​ടം കി​ട്ടാ​തെ ട്രാ​ൻ​സ്ഫോ​മ​ർ കാ​ത്തു​നി​ന്ന​ത് 13 വർഷം;  ഇരിപ്പിടം കിട്ടിയപ്പോൾ കടേപ്പിള്ളിക്കാരുടെ വോൾട്ടേജ് ക്ഷാമവും തീർന്നു

ആ​ലു​വ: ക​ടു​ത്ത വോ​ൾ​ട്ടേ​ജ് ക്ഷാ​മ​മു​ള്ള മേ​ഖ​ല​യി​ൽ ട്രാ​ൻ​സ്ഫോ​മ​ർ അ​നു​വ​ദി​ച്ചി​ട്ടും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് സ്ഥാ​പി​ക്കാ​തെ കി​ട​ന്ന​ത് 13 വ​ർ​ഷ​ങ്ങ​ൾ.

ആ​ലു​വ വെ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ക​ണി​യാം​കു​ന്ന് ക​ടേ​പ്പി​ള്ളി പ്ര​ദേ​ശ​ത്താ​ണ് ഇ​രി​പ്പി​ടം കി​ട്ടാ​തെ ട്രാ​ൻ​സ്ഫോ​മ​ർ കാ​ത്തു​നി​ന്ന​ത്.

2007ൽ ​വൈ​ദ്യു​തി ബോ​ർ​ഡ് 700 മീ​റ്റ​ർ 11 കെ​വി ലൈ​ൻ വ​ലി​ച്ച് ഒ​രു 100 കെ​വി എ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ലൈ​ൻ വ​ലി​ച്ച് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

കു​റ​ച്ച് കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​വി​ടെ​നി​ന്ന് കു​റ​ച്ചു​മാ​റി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്തെ പ​രി​സ​ര​വാ​സി​ക​ൾ എ​തി​ർ​പ്പ് ഇ​വി​ടെ​യും പ്ര​ക​ടി​പ്പി​ച്ചു.

ഏ​ക​ദേ​ശം 200 ഓ​ളം വീ​ടു​ക​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ വോ​ൾ​റ്റേ​ജ് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴാ​ണ് അ​വ​ർ​ത​ന്നെ ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ മാ​സം ര​ണ്ടാ​മ​ത് നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി 220 മീ​റ്റ​ർ 11 കെ​വി കേ​ബി​ൾ വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യ​ത്. വ​ള​മാ​ലി തോ​പ്പി​ൽ എ​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment