നിയമങ്ങളിലെ ഇളവ്: ചില്ലറ  വ്യാപാരമേഖല പ്രതിസന്ധിയിലെന്ന്  യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം

പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലേ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ബ​ഹു​രാ​ഷ്ട കു​ത്ത​കക്കന്പ​നി​ക​ൾ​ക്കു ക​ട​ന്നു​വ​രാ​ൻ അ​വ​സ​രം ന​ല്കുന്ന ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ൾ ചി​ല്ല​റവി​ല്പന മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നു യൂത്ത് വിം​ഗ് സം​സ്ഥാ​ന സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ ഓ​രോ ഗ്രാ​മ​ത്തി​ലും കു​ത്ത​ക കോ​ർ​പറേ​റ്റ് ക​ന്പ​നി​ക​ളു​ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക​ൾ ക​ട​ന്നുവ​രിക​യാ​ണ്. അ​തി​സ​ന്പ​ന്ന​രാ​യ കോ​ർ​പറേ​റ്റു​ക​ളോ​ടു മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം വി​പ​ണി​യി​ൽ പു​റ​ംത​ള്ള​പ്പെ​ടും. ഇ​ന്ത്യ​യി​ലെ അ​ന്പ​തു കോ​ടി​യി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​തൊ​ഴി​ൽമേ​ഖ​ല​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​യ​ന്തര ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചുവ​രിക​യാ​ണ്. ക​ർ​ഷ​ക​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും സം​യു​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യൂത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​സാ​ർ കോ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ബു കോ​ട്ട​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർപേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, രാ​ജു അ​പ്സ​ര, ദേ​വ​സ്യ മേ​ച്ചേ​രി, പി.എം.എം. ​ഇ​ബ്രാ​ഹിം, കെ.​വി.അ​ബ്ദു​ഹ​മീ​ദ്, കെ. ​സേ​തു​മാ​ധ​വ​ൻ, എ.​എം.എ. ​ഖാ​ദ​ർ, സി. ​ഗോ​പ​കു​മാ​ർ, സി. ​ദേ​വ​രാ​ജ​ൻ, പെ​രി​ങ്ങ​മ​ല രാ​മ​ച​ന്ദ്ര​ൻ, വൈ. ​വി​ജ​യ​ൻ, ഷാ​ജ​ഹാ​ൻ, കു​ഞ്ഞാ​വു ഹാ​ജി, സൗ​മി​നി മോ​ഹ​ൻ​ദാ​സ് പ​ങ്കെ​ടു​ത്തു.

മ​ണി​ക​ണ്ഠ​ൻ കാ​സ​ർഗോ​ഡ് സ്വാ​ഗ​ത​വും പ്ര​ജി​ത്ത് പ​ട്ടാ​ന്പി ന​ന്ദി​യും പ​റ​ഞ്ഞു.​നേ​ര​ത്തെ വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്തുനി​ന്നാ​രം​ഭിച്ച ബ്ലൂ ​വോ​ള​ന്‍റിയ​ർ മാ​ർ​ച്ചി​ൽ ആ​യി​രക്ക​ണ​ക്കി​നു യൂത്ത് വിം​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

Related posts