ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി; 22 കാ​ര​നി​ൽ​നി​ന്ന് വീ​ട്ട​മ്മ നേ​രി​ട്ട​ത് ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​നം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം വൈ​പ്പി​നി​ൽ

വൈ​പ്പി​ൻ: എ​റ​ണാ​കു​ളം വൈ​പ്പി​നി​ൽ വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച 22കാ​ര​ൻ അ​റ​സ്റ്റി​ൽ. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി കൊ​ല്ലം പ​റ​മ്പി​ൽ ജെ​ഫ്രി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം 13ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത നേ​ര​ത്ത് എ​ത്തി കൊ​ന്നു​ക​ള​യും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഇ​തി​നി​ട​യി​ൽ വീ​ട്ട​മ്മ കു​ത​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് എ​സ്ഐ എ​സ്. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഞാ​റ​ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment