ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട്: ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്

ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്ണേ​ഴ്സ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ഗ്ലോ​ബ​ൽ പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡെ​ക്സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്തെ ക​രു​ത്തു​റ്റ പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 75-ാം സ്ഥാ​ന​ത്ത്. ഇ​തു​വ​ഴി 56 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്കു സാ​ധി​ക്കും. 2025ൽ 85-ാം ​സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ ഈ ​വ​ർ​ഷം 10 സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി. റാ​ങ്കിം​ഗി​ൽ മു​ന്നേ​റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഈ ​വ​ർ​ഷം ഒ​ന്നി​ന്‍റെ കു​റ​വു​ണ്ടാ​കും.

ഐ​വ​റി കോ​സ്റ്റ്, ഗാ​ബ​ണ്‍, മ​ഡ്ഗാ​സ്ക​ർ, മൗ​റി​ടാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ റാ​ങ്ക് പ​ങ്കി​ടു​ന്ന​ത്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തി​ന്‍റെ ക​രു​ത്തും ആ​ഗോ​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ അ​തി​ന്‍റെ സ്ഥാ​ന​വു​മാ​ണ് പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. 2000ത്തി​ന്‍റെ മ​ധ്യം മു​ത​ലാ​ണ് ഹെ​ൻ​ലി പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡെ​ക്സ് ആ​രം​ഭി​ക്കു​ന്ന​ത്.

അ​ന്ന് മു​ത​ൽ സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്പെ​യി​ൻ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന​ത്. സിം​ഗ​പ്പൂ​രാ​ണ് ഒ​ന്നാ​മ​ത് വി​സ​യി​ല്ലാ​തെ പാ​സ്പോ​ർ​ട്ടു​മാ​യി 192 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാം. ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യു​മാ​ണ് ര​ണ്ടാം സ്ഥാ​നം പ​ങ്കി​ടു​ന്ന​ത്. ഇ​വ​യു​ടെ പാ​സ്പോ​ർ​ട്ടു​മാ​യി 187 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം.

മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള സ്വീ​ഡ​ൻ, യു​എ​ഇ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ടി​ൽ 186 രാ​ജ്യ​ങ്ങ​ളി​ലെ​ത്താം. ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, സ്പെ​യി​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, നെ​ത​ർ​ലാ​ൻ​ഡ്സ്, ഡെ​ന്മാ​ർ​ക്ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ നാ​ലാം സ്ഥാ​ന​ത്താ​ണ്. വീ​സ​യി​ല്ലാ​തെ 185 രാ​ജ്യ​ങ്ങ​ളി​ൽ രാ​ത്ര ചെ​യ്യാം. ഓ​സ്ട്രി​യ, ഗ്രീ​സ്, മാ​ൾ​ട്ട, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ഇ​വ​രു​ടെ പാ​സ്പോ​ർ​ട്ടു​മാ​യി 184 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം.

ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന മാ​റ്റം, യു​എ​സും (ഏ​ഴാ​മ​ത്) യു​കെ​യും (10-ാമ​ത്) ഹെ​ൻ​ലി പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡ​ക്സി​ലെ ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ല്ല എ​ന്ന​താ​ണ്. ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​മാ​ണ്. നോ​ർ​ഡി​ക് രാ​ജ്യ​ങ്ങ​ളി​ൽ ഡെ​ന്മാ​ർ​ക്ക്, ഫി​ൻ​ലാ​ൻ​ഡ്, സ്വീ​ഡ​ൻ, നോ​ർ​വെ രാ​ജ്യ​ങ്ങ​ൾ ആ​ദ്യ അ​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ മാ​ല​ദ്വീ​പ് 49-ാം സ്ഥാ​ന​ത്തും ചൈ​ന 56-ാമ​തു​മാ​ണ്. പ​ട്ടി​ക​യി​ൽ ഏ​റ്റ​വും താ​ഴെ​യു​ള്ള​വ​രി​ൽ പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നു​മാ​ണ്. പാ​ക്കി​സ്ഥാ​ൻ 97-ാമ​തും പ​ട്ടി​ക​യി​ൽ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള അ​ഫ്ഗാ​ന് 101-ാം സ്ഥാ​ന​വു​മാ​ണ്. പാ​ക് പാ​സ്പോ​ർ​ട്ടി​ൽ വീ​സ​യി​ല്ലാ​തെ 32 കേ​ന്ദ്ര​ങ്ങ​ളും അ​ഫ്ഗാ​ൻ പാ​സ്പോ​ർ​ട്ടി​ൽ 24 കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാം.

Related posts

Leave a Comment