വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ; ക​ണ​ക്ഷ​നെ​ടു​ത്ത​വ​ർ​ക്ക് കുടിവെ​ള്ള​മി​ല്ല; ദിവസവും പണം നല്കി വെള്ളം വാങ്ങാൻ സാമ്പത്തികം അനുവദിക്കുന്നില്ലെന്ന് നാട്ടുകാർ

കു​ണ്ട​റ:​വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​മൂ​ലം പ​ണ​മ​ട​ച്ച് ക​ണ​ക്ഷ​നെ​ടു​ത്ത​വ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. പ​ന​യം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലെ പാ​ന്പാ​ലി​ൽ നി​വാ​സി​ക​ൾ​ക്കാ​ണ് പൈ​പ്പ് വെ​ള്ളം ല​ഭി​ക്കാ​ത്ത​ത്.പാ​ന്പാ​ലി​ൽ നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വാ​ട്ട​ർ ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഫു​ൾ ടാ​ങ്ക് വെ​ള്ളം നി​റ​ക്കു​ന്പോ​ഴൊ​ക്കെ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ന്പ് യ​ഥേ​ഷ്ടം വെ​ള്ളം ല​ഭി​ച്ചി​രു​ന്ന​ത് കു​റേ മാ​സ​ങ്ങ​ളാ​യി നി​ല​യ്ക്കാ​ൻ കാ​ര​ണ​മെ​ന്തെ​ന്ന് ജ​ല​അ​തോ​റ്റി അ​ധി​കാ​രി​ക​ൾ പ​റ​യു​ന്നി​ല്ല. 20 വ​ർ​ഷം മു​ന്പ് കു​ഴി​ച്ചി​ട്ട പൈ​പ്പു​ക​ൾ പൊ​ട്ടി​യും ന​ന്നാ​ക്കി​യും തു​ട​ർ‌​ന്നു​വ​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളം നി​ശേ​ഷം നി​ല​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് പ​റ​ഞ്ഞു മ​ടു​ത്തു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ക​ര​ണം. എ​ങ്ങു​നി​ന്നും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​താ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ‌ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൊ​ല്ലം വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി. പ​രി​സ​ര​പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി. വി​ല ന​ൽ​കി വ​ണ്ടി​വെ​ള്ളം ദി​വ​സ​വും വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ന്പ​ത്തി​ക സ്ഥി​തി അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് പെ​രി​നാ​ട് പാ​ന്പാ​ലി​ൽ സ്വ​ദേ​ശി ബി. ​സ​ത്യ​ശീ​ല​നാ​ണ് ക​ഴി​ഞ്ഞ ഏ​ഴി​ന് ജി​ല്ലാ ക​ള​ക്ട​ർ‌​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തു​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളോ ജ​ല​അ​തോ​റി​റ്റി അ​ധി​കൃ​ത​രോ ജി​ല്ലാ ഭ​ര​ണ​കൂ​ട​മോ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​ത്യ​ശീ​ല​ന്‍റെ പ​രാ​തി.

Related posts