മകൾക്ക് 15 കോടി രൂപയുടെ വിവാഹസമ്മാനം നൽകി മാതാപിതാക്കൾ. വിവാഹസമ്മാനം നൽകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽവച്ചാണ് സമ്മാനങ്ങൾ നൽകിയത്.
രാജസ്ഥാനിൽ വിവാഹത്തിന് മുമ്പ് പരമ്പരാഗതമായി നടന്നുവരുന്ന ഒരു ചടങ്ങാണ് ‘മയറ’. വധുവിന്റെ കുടുംബം ഈ ചടങ്ങിൽവച്ചാണു വിവാഹസമ്മാനങ്ങൾ കൈമാറുന്നത്.
ഒരു കിലോ സ്വർണം, 15 കിലോ വെള്ളി, ഏക്കറുകണക്കിന് ഭൂമി, പെട്രോൾ പമ്പ്, അജ്മീറിൽ വസ്തുവകകൾ, 1.51 കോടി രൂപ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയാണ് സമ്മാനമായി നൽകിയത്. സമ്മാനങ്ങളുടെ ആകെത്തുക 15.65 കോടി രൂപവരും. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്.
അത്യാഡംബരമായ ചടങ്ങിനെതിരേ ശക്തമായ വിമർശനമുയർന്നു. ‘മയറ’ എന്നത് സ്ത്രീധനം നൽകുന്ന ചടങ്ങല്ലെന്നും സാംസ്കാരിക ആചാരമാണെന്നും ആചാരങ്ങളെ ഇത്തരത്തിൽ മാറ്റുന്നതു ശരിയായ നടപടിയല്ലെന്നും ചിലർ പറഞ്ഞു.