വാ​ട്സ്ആ​പ്പി​നെ ന​യി​ക്കാ​ൻ ഇ​ന്ത്യ​ൻ സി​ഇ​ഒ കു​നാ​ൽ ഷാ; ​മെ​റ്റ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​തൃ​നി​ര​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫി​ൻ​ടെ​ക് രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ‘ക്രെ​ഡി’​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തി ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ. ഇ​തി​ന് പി​ന്നാ​ലെ ക്രെ​ഡ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ കു​നാ​ൽ ഷാ​യെ വാ​ട്സ്ആ​പ്പി​ന്‍റെ ആ​ഗോ​ള ത​ല​വ​നാ​യി നി​യ​മി​ച്ചു. മെ​റ്റ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​തൃ​നി​ര​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് കു​നാ​ൽ ഷാ.

​ക്രെ​ഡ് ആ​പ്പി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ഡ്രീം ​പ്ല​ഗ് ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ 8,550 കോ​ടി രൂ​പ​യാ​ണ് മെ​റ്റ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഈ ​പു​തി​യ നി​ക്ഷേ​പ​ത്തോ​ടെ ക്രെ​ഡി​ന്‍റെ ആ​കെ വി​പ​ണി മൂ​ല്യം 43,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

2018-ൽ ​കു​നാ​ൽ ഷാ ​തു​ട​ക്കം കു​റി​ച്ച ക്രെ​ഡ് വ​ഴി നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ 40 ശ​ത​മാ​ന​ത്തോ​ളം ക്രെ​ഡി​റ്റ് കാ​ർ​ഡ് ബി​ല്ലിം​ഗ് ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​മ്പ​നി​ക്ക് നി​ല​വി​ൽ ഒ​രു കോ​ടി എ​ഴു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

അ​തേ​സ​മ​യം, മെ​റ്റ കേ​വ​ലം ഒ​രു നി​ക്ഷേ​പ​ക​ൻ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ക്രെ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ഡാ​റ്റ​യോ മെ​റ്റ​യ്ക്ക് ല​ഭ്യ​മാ​കി​ല്ലെ​ന്നും കു​നാ​ൽ ഷാ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment