ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്നത് മാ​ട്രി​മോ​ണി സൈ​റ്റു​ക​ൾ വ​ഴി; ചാ​റ്റിം​ഗി​ലൂ​ടെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ണം കൈ​ക്ക​ലാ​ക്കും; ഷം​ല​യു​ടെ ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ യു​വാ​ക്ക​ളു​ടെ ക​ണ​ക്ക് ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും ബി​സി​ന​സ് പാ​ർ​ട്ണ​ർ ആ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ യു​വ​തി പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി​നി ഷം​ല ഷ​മീ​ർ (29) ആ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഴ​ക്കു​ളം മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്നും 50ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​രെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2024 സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ 2024 ന​വം​ബ​ർ 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ർ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും ഗൂ​ഗി​ൾ പേ ​വ​ഴി​യും പ​ണം കൈ​ക്ക​ലാ​ക്കി​യ ഇ​വ​ർ യു​വാ​വി​നെ ബി​സി​ന​സ് പാ​ർ​ട്ണ​ർ ആ​ക്കു​ക​യോ, പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല.

യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പ്ര​തി​യെ ഓ​ട​ക്കാ​ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കോ​ത​മം​ഗ​ലം ആ​ലു​വ അ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​ക്ക​ളി​ൽ നി​ന്നും സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യ് വി​വ​ര​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​കു​ന്ന യു​വാ​ക്ക​ളി​ൽ നി​ന്ന് ആ​ദ്യം ചെ​റി​യ തു​ക ആ​വ​ശ്യ​പ്പെ​ടും.

പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബി​സി​ന​സ് പാ​ർ​ട്ണ​ർ ആ​ക്കാം എ​ന്ന വാ​ഗ്ദാ​നം ന​ൽ​കി കൂ​ടു​ത​ൽ തു​ക വാ​ങ്ങു​ക​യാ​ണ് പ​തി​വ്. എ​റ​ണാ​കു​ള​ത്തെ ഒ​രു പ്ര​മു​ഖ മാ​ളി​ലേ​ക്ക് കാ​രി​ബാ​ഗു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഓ​ർ​ഡ​ർ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യി​ൽ നി​ന്ന് 20 ല​ക്ഷ​ത്തോ​ളം രൂ​പ​യും ആ​ലു​വ സ്വ​ദേ​ശി​യി​ൽ നി​ന്ന് 11 ല​ക്ഷം രൂ​പ​യും ത​ട്ടി​യ​താ​യാ​ണ് വി​വ​രം. ത​ട്ടി​പ്പി​ലൂ​ടെ ക​ര​സ്ഥ​മാ​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ​ർ വി​വാ​ഹി​ത​യാ​ണ്.

കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പെ​രു​മ്പാ​വൂ​ർ എ​എ​സ് പി. ​ഹ​ർ​ദ്ദി​ക് മീ​ണ​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​സ​രി​ഫ് ഷ​ഫീ​ഖ്, ജോ​ജോ ജോ​ർ​ജ്, വി​ഷ്ണു മു​ര​ളി, എ​എ​സ്ഐ സു​ബൈ​ർ, എം.​ബി. സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ര​ജി​ത് രാ​ജ​ൻ, എം.​ബി. ജ​യ​ന്തി, മു​ഹ​മ്മ​ദ് ഷാ​ൻ, സി​പി​ഒ​മാ​രാ​യ എ.​കെ. ന​ജ്മി, സി​ബി​ൻ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment