പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ നടപടി ഉടൻ.ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടികൾ വേഗത്തിലാക്കിയത്. സംഭവത്തിൽ ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം പൊലിസ് സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി കുഞ്ഞമ്മ പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലിസിന്റെ വാദം.
Read MoreDay: November 2, 2026
മേതിൽ രാധാകൃഷ്ണൻ മലയാള സാഹിത്യത്തിലെ വിസ്മയപ്രതിഭ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ഈ മാസം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കുമെന്ന് അവാർഡ് പ്രഖ്യാപിച്ചുകൊണ്ടു മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പതിറ്റാണ്ടുകളായി മലയാള ഭാഷയിൽ നവക്രമം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മേതിൽ രാധാകൃഷ്ണൻ, എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരത്തിന് പൂർണ അർഹനാണെന്നു ജൂറി വിലയിരുത്തി. അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയുംകൊണ്ടു മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ചെറുകഥ, നോവൽ, കവിത, ശാസ്ത്ര ലേഖനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം കാണാം. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ എഴുത്തുകാരനായി അദ്ദേഹം മാറിയതായി കവി കെ.ജി.…
Read Moreമണിപ്പുരിലെ മലയോര ജില്ലകള്‍ വീണ്ടും സംഘര്‍ഷഭരിതം; അഞ്ച് കുക്കികൾ കൊല്ലപ്പെട്ടു
ഇംഫാല്‍: വ്യത്യസ്ത സംഭവങ്ങളിലായി കുക്കി വിഭാഗക്കാരായ അഞ്ചുപേർക്ക് ജീവൻ നഷ്ടമായതോടെ മണിപ്പുരിലെ മലയോര ജില്ലകള്‍ വീണ്ടും സംഘര്‍ഷഭരിതം. സേനാപതി ജില്ലയിലെ തഫൗ കുക്കി ഗ്രാമത്തില്‍നിന്നു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടനിലയില്‍ കാങ്പോക്പി ജില്ലയില്‍നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയതും, ശനിയാഴ്ച നോനിയിൽ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതുമാണ് സംഘർഷം ആളിക്കത്തിച്ചത്. ഇന്നലെ രാവിലെ സംയുക്ത സേന നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കികൾ പ്രദേശത്തു കനത്ത പ്രതിഷേധം തുടരുകയായിരുന്നു. യുവാക്കളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന്റെ ഭാഗമായി കാങ്പോക്പിയിൽ 48 മണിക്കൂർ ബന്ദും പുരോഗമിക്കുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ കേക്രു നാഗ ഗ്രാമത്തിലാണു വെടിവയ്പ് നടന്നത്. മണിക്കൂറുകളോളം നീണ്ട വെടിവയ്പിൽ ചുരാചന്ദ്പുർ സ്വദേശികളാണു കൊല്ലപ്പെട്ടത്. ഗ്രാമത്തിന്റെ കാവൽക്കാരാണു കൊല്ലപ്പെട്ടതെന്ന് കുക്കി വിഭാഗക്കാർ പറഞ്ഞു. കുക്കി സായുധ വിഭാഗങ്ങളുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് സംഘടനകളും…
Read Moreഅടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കും
പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ നടപടി ഉടൻ. ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടികൾ വേഗത്തിലാക്കിയത്. സംഭവത്തിൽ ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം പൊലിസ് സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി കുഞ്ഞമ്മ പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലിസിന്റെ വാദം.
Read Moreപൊലിസുകാരുടെ അവസരോചിതമായ ഇടപെടലിൽ നാൽപ്പത്തിമൂന്നുകാരിക്ക് ജീവൻ തിരിച്ചുകിട്ടി
കൊച്ചി: വെണ്ണലയിൽ ജീവനൊടുക്കാനൊരുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായി പൊലിസ് ഉദ്യോഗസ്ഥർ. പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ എസ്ഐ പി.എസ്. സുധീരൻ, ഡ്രൈവർ സിപിഒ ഷിജു എന്നിവരുടെ അവസരോചിതമായ ഇടപെടലിൽ നാൽപ്പത്തിമൂന്നുകാരിക്ക് ജീവൻ തിരിച്ചുകിട്ടി. വീട്ടമ്മയും ഭർത്താവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പുറത്തുപോയ ഭർത്താവ് വിളിച്ചിട്ടും ഭാര്യ ഫോൺ എടുക്കാതെ വന്നതോടെ അയൽക്കാരനെ വിവരം അറിയിച്ചു. ഇദ്ദേഹം വിളിച്ചെങ്കിലും വീട്ടമ്മ ഫോൺ എടുത്തില്ല. തുടർന്ന് യുവാവ് പാലാരിവട്ടം പൊലിസിൽ വിവരം അറിയിച്ചു. രാവിലെ 10.15 ന് എസ് ഐ സുധീരനും സിപിഒ ഷിജുവും സ്ഥലത്തെത്തിയപ്പോൾ വീട്ടമ്മ പുറത്തു പോകുന്നുവെന്ന് കാണിച്ച് മകൾക്ക് മെസേജ് അയച്ചെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മകൾ ഫോണിൽ പറഞ്ഞതായി അയൽക്കാരി അറിയിച്ചു. എങ്കിലും പൊലിസ് സംഘം ജനലിന്റെ വിടവിൽ കൂടി നോക്കിയപ്പോൾ കിടപ്പുമുറിയിലെ ഹാനിന്റെ ഹുക്കിൽ ഷാൾ കെട്ടിയിട്ടിരിക്കുന്നതായി കണ്ടു. പുറത്ത് ശബ്ദം…
Read Moreപാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബംഗാൾ…
Read Moreഅർണാബിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രയിൽ കരതൊടും; വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ: അർണാബ് ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും. ഇതിന്റെ ഭാഗമായി വടക്കൻ തമിഴ്നാട്ടിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് ഓറഞ്ച് അലർട്ടും സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണമെന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. രണ്ടിന് പുലർച്ചെയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ്…
Read More