ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ വ​ച്ച് യു​വ​തി​യെ​യും ആ​റു വ​യ​സു​ള്ള മ​ക​ളെ​യും കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി; മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന സം​ഭ​വം…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ വ​ച്ച് യു​വ​തി​യെ​യും ആ​റു വ​യ​സു​ള്ള മ​ക​ളെ​യും കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ര്‍ ജി​ല്ല​യി​ലെ റൂ​ര്‍​ക്കി​യി​ലാ​ണ് മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

തീ​ര്‍​ഥാ​ട​ന​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് യു​വ​തി​ക്കും മ​ക​ള്‍​ക്കും കൊ​ടും​ക്രൂ​ര​ത നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

രാ​ത്രി മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും കി​ട്ടാ​തെ വ​ഴി​യ​രി​കി​ല്‍​നി​ന്ന യു​വ​തി​ക്കും മ​ക​ള്‍​ക്കും സോ​നു എ​ന്നൊ​രാ​ള്‍ കാ​ര്‍ നി​ര്‍​ത്തി ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു എ​സ്പി പ​ര​മേ​ന്ദ്ര ഡോ​വ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​വാ​വി​നൊ​പ്പം അ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ​യും ആ​റു​വ​യ​സു​ള്ള മ​ക​ളെ​യും പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ക​നാ​ലി​നു സ​മീ​പം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പാ​തി​രാ​ത്രി​യി​ല്‍ ഒ​രു വി​ധ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് യു​വ​തി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ളി​ന്റെ പേ​ര് സോ​നു എ​ന്ന​യാ​യി​രു​ന്നു​വെ​ന്ന് മാ​ത്ര​മാ​ണ് യു​വ​തി​ക്ക് അ​റി​വു​ള്ള​ത്.

കാ​റി​ല്‍ എ​ത്ര​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ല്‍ യു​വ​തി​ക്ക് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​രു​വ​രും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി വൈ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​രു​വ​രെ​യും റൂ​ര്‍​ക്കി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. കു​റ്റ​വാ​ളി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment