മോ​ഷ​ണം ആ​രോ​പി​ച്ച് യു​വ​തി​യെ ന​ടു​റോ​ഡി​ലി​ട്ടു പൊ​തി​രെ ത​ല്ലി ! ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്…

മോ​ഷ​ണ​മാ​രോ​പി​ച്ച് യു​വ​തി​യെ ന​ടു​റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചു. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്താ​ണ് സം​ഭ​വം.

വ​ള മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യാ​യ നീ​ന​യാ​ണ് മ​രു​തം​കു​ഴി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നീ​ന​യ്ക്കെ​തി​രേ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് നീ​ന​യു​ടെ ബ്യൂ​ട്ടി​പാ​ര്‍​ല​റി​നു മു​മ്പി​ല്‍​വെ​ച്ചാ​ണ് സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ചാ​യി​രു​ന്നു യു​വ​തി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്.

അ​തേ​സ​മ​യം മ​ര്‍​ദ​ന​മേ​റ്റ യു​വ​തി​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ബ്യൂ​ട്ടി​പാ​ര്‍​ല​റി​നു​ള്ളി​ല്‍ വ​ന്നി​രു​ന്ന​പ്പോ​ള്‍ വ​ള മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഉ​ട​മ ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം യു​വ​തി ക​ട​യി​ലെ​ത്തി ഒ​രു ക​സ്റ്റ​മ​റോ​ട് ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ന​ല്‍​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നും പി​ന്നീ​ട് ത​ന്നെ അ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യു​ടെ വാ​ദം.

മാ​ത്ര​മ​ല്ല യു​വ​തി ക​ട​യി​ല്‍​നി​ന്ന് വ​ള മോ​ഷ്ടി​ച്ചെ​ന്ന് സം​ശ​യ​മു​ള്ള​താ​യും ഉ​ട​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മ​റ്റു​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment