പ്രസവത്തില്‍ കുഞ്ഞ് മരിച്ചു ! മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്കു നല്‍കി യുവതി; അഭിനന്ദിച്ച് ആളുകള്‍…

പ്രസവത്തോടെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് ഒരു പുതിയ മാതൃകയാകുകയാണ് സാറ ലാംപ്ലി എന്ന യുവതി.

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതോടെ മറ്റു കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ ദാനം ചെയ്താണ് ഈ 34കാരി ഏവര്‍ക്കും മാതൃകയായത്.

ഗര്‍ഭത്തിന്റെ 38 -ാം ആഴ്ചയില്‍ അവള്‍ക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു. പ്ലാസന്റല്‍ അബ്രാപ്ഷന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവളുടെ നില ഗുരുതരമായി.

പ്രസവത്തിന് മുന്‍പ് പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടു പോകുന്ന അവസ്ഥയാണ് ഇത്. ഇതോടെ അവള്‍ മരിച്ചു പോകുമെന്ന് വരെ ഡോക്ടര്‍മാര്‍ കരുതി.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. എന്നാല്‍, കുഞ്ഞിനെ അവള്‍ക്ക് നഷ്ടമായി.

ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് തടഞ്ഞു.

ഇതുമൂലമാണ് സാറയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു. തന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ച ആ കുഞ്ഞിനെ സാറയുടെ മൂന്ന് മക്കള്‍ ‘സൂപ്പര്‍ ഹീറോ’ എന്നാണ് വിളിക്കുന്നത്.

കുഞ്ഞിനെ നഷ്ടമായെങ്കിലും മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്ക് നല്‍കാം എന്ന തീരുമാനത്തില്‍ സാറ എത്തുകയായിരുന്നു.

സാറയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ മകന്റെ മരണ ശേഷം, ദിവസങ്ങളോളം ഞാന്‍ ദുഃഖിതയായിരുന്നു. തീര്‍ത്തും വേദനാജനകമായ ഒരു സമയത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്.

പക്ഷേ, ഏറ്റവും ബുദ്ധിമുട്ട് എന്റെ കുഞ്ഞിന് ഞാന്‍ നല്‍കേണ്ടിയിരുന്ന പാല്‍ വെറുതെ ഒഴുക്കി കളയുന്നതായിരുന്നു.

എന്നാല്‍, ഈ തീരുമാനം ബുദ്ധിമുട്ടാകുമെന്ന് എന്റെ ഭര്‍ത്താവ് ഭയപ്പെട്ടു. എന്നെ കുറിച്ചും, എന്റെ വികാരങ്ങളെ കുറിച്ചും അദ്ദേഹം ആശങ്കപ്പെട്ടു.

പക്ഷേ, അത് എന്നെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പിന്നീട് മനസ്സിലാക്കി. ജനിക്കുമ്പോള്‍ തന്നെ അമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കും, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ എന്റെ പാല്‍ ദാനം ചെയ്യുന്നത്.

ഇത് ശരിക്കും പ്രോത്സാഹജനകവും എന്നെ മുന്നോട്ട് നയിക്കുന്നതുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ മുലപ്പാല്‍ സംഭാവന നല്‍കിയ ചില അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്.സാറ പറയുന്നു.

യുഎസിലെ അലബാമയിലെ മദേഴ്‌സ് മില്‍ക്ക് ബാങ്കിന് ഇതുവരെ 50 കുപ്പി മുലപ്പാല്‍ അവള്‍ സംഭാവന ചെയ്തതായി മെട്രോ യുകെ റിപ്പോര്‍ട്ട് പറയുന്നു.

Related posts

Leave a Comment