എന്നെ വേണ്ടെങ്കില്‍ നിന്നെ ആര്‍ക്കും കൊടുക്കില്ല! പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി എത്തിയത് പദ്ധതി മുന്‍കൂട്ടി തയാറാക്കി

ചെ​ന്നൈ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച എ​ൻ​ജി​നി​യ​റാ​യ യു​വ​തി​യെ തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​തി മു​ൻ​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി. ചെ​ന്നൈ ആ​ദം​ബം​ക്കം സ്വ​ദേ​ശി​നി എ​സ്. ഇ​ന്ദു​ജ​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​കാ​ശാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ആ​കാ​ശ് ഇ​ന്ദു​ജ​യെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ പെ​ണ്‍​കു​ട്ടി ഈ ​ആ​വ​ശ്യം നി​ര​സി​ച്ചു.

എ​ന്നാ​ൽ ത​ങ്ങ​ൾ ഇ​രു​വ​രും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും യു​വാ​വ് വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​വു​മാ​യി യു​വാ​വ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.45ഓ​ടെ ഇ​ന്ദു​ജ​യു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ വാ​തി​ൽ തു​റ​ക്കാ​ൻ പോ​ലും വീ​ട്ടു​കാ​ർ ത​യാ​റാ​യി​ല്ല. അ​വ​സാ​നം യു​വ​തി​യു​മാ​യി സം​സാ​രി​ച്ചാ​ൽ മ​തി​യെ​ന്ന ആ​കാ​ശി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ മാ​നി​ച്ച് വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ന്നു.

പി​ന്നാ​ലെ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യ​രു​ന്ന പെ​ട്രോ​ൾ ഇ​ന്ദു​ജ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഇ​ന്ദു​ജ​യു​ടെ പി​താ​വ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ന്ദു​ജ​യു​ടെ​യും അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

Related posts