മ​ക്ഡൊ​ണാ​ള്‍​ഡ്സി​ന്റെ വാ​ഷ്റൂ​മി​ല്‍ യു​വ​തി​യു​ടെ പ്ര​സ​വം ! കു​ഞ്ഞി​ന് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ​ത് കി​ടി​ല​ന്‍ പേ​ര്…

കാ​റി​ലും വി​മാ​ന​ത്തി​ലും ട്രെ​യി​നി​ലു​മൊ​ക്കെ സ്ത്രീ​ക​ള്‍ പ്ര​സ​വി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഇ​ട​യ്ക്കി​ടെ പു​റ​ത്തു വ​രാ​റു​ണ്ട്.

എ​ന്നാ​ല്‍ ഫാ​സ്റ്റ് ഫു​ഡ് ശൃ​ഖ​ല​യാ​യ മ​ക്ഡൊ​ണാ​ള്‍​ഡ്സി​ന്റെ വാ​ഷ്റൂ​മി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി.

പ്ര​സ​വ​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു അ​ലാ​ന്‍​ഡ്രി​യ വ​ര്‍​തി എ​ന്ന യു​വ​തി​യും പ​ങ്കാ​ളി​യും.

അ​തി​നി​ടെ​യാ​ണ് വാ​ഷ്റൂ​മി​ല്‍ പോ​ക​ണ​മെ​ന്ന് യു​വ​തി​ക്ക് തോ​ന്നി​യ​ത്. തു​ട​ര്‍​ന്ന് യു​വ​തി​യും പ​ങ്കാ​ളി​യും തൊ​ട്ട​ടു​ത്തു​ള്ള മ​ക്ഡൊ​ണാ​ള്‍​ഡ്സി​ന്റെ ഔ​ട്ട്ലൗ​റ്റി​ലെ​ത്തി.

എ​ന്നാ​ല്‍, വാ​ഷ്റൂ​മി​ലെ​ത്തി​യ യു​വ​തി​ക്ക് പ്ര​സ​വ​സ​മ​യം അ​ടു​ക്കു​ക​യും അ​വി​ടെ വെ​ച്ച്ത​ന്നെ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു.

ഔ​ട്ട്ലെ​റ്റി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​റാ​ണ് യു​വ​തി​യെ പ്ര​സ​വ​മെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് പീ​പ്പി​ള്‍ മാ​ഗ​സി​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

”അ​വ​ര്‍ ത​മാ​ശ​പ​റ​യു​ക​യാ​ണെ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്. വാ​ഷ്റൂ​മി​ലെ​ത്തി 15 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും അ​ലാ​ന്‍​ഡ്രി​യ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി”​ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പ​റ​ഞ്ഞു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ങ്ങ​ളു​ടെ ഔ​ട്ട്ലെ​റ്റി​ല്‍ പി​റ​ന്നു​വീ​ണ കു​ഞ്ഞി​ന് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ പേ​രും കൗ​തു​ക​മാ​യി.

‘ലി​റ്റി​ല്‍ ന​ഗ്ഗ​റ്റ്’ എ​ന്ന പേ​രാ​ണ് അ​വ​ര്‍ ന​ല്‍​കി​യ ചെ​ല്ല​പേ​ര്. ന​ന്തി അ​രി​യ മൊ​റേ​മി ഫി​ലി​പ്സ് എ​ന്ന​താ​ണ് കു​ഞ്ഞി​ന്റെ യ​ഥാ​ര്‍​ത്ഥ പേ​ര്.

ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ കു​ഞ്ഞി​ന്റെ പേ​ര് ത​ന്റെ മാ​താ​പി​താ​ക്ക​ള്‍​ക്കും ത​ങ്ങ​ള്‍​ക്കും ഇ​ഷ്ട​മാ​യെ​ന്ന് അ​ലാ​ന്‍​ഡ്രി​യ​യു​ടെ പ​ങ്കാ​ളി പ​റ​ഞ്ഞു.

Related posts

Leave a Comment