തി​രു​വമ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പൂർണമായും വെ​ള്ള​ത്തി​ൽ മു​ങ്ങി;  ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ഡി​പ്പോ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി. ബ​സി​നു​ള്ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ജീ​വ​ന​ക്കാ​ർ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി വ​ന്നു. ബ​സ് പൂ​ർ​ണ​മാ​യും മു​ങ്ങു​ന്ന നി​ല​യി​ലേ​ക്ക് ഡി​പ്പോ​യി​ൽ വെ​ള്ളം നി​റ​ഞ്ഞി​ട്ടു​ണ്ട്. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​രെ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.

തി​രു​വ​ന്പാ​ടി, കൂ​ട​ര​ഞ്ഞി, കോ​ട​ഞ്ചേ​രി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ ഉ​രു​ൾ​പ്പൊ​ട്ട​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts