നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: നി​യ​മ​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ല്‍ വ​രു​ന്ന മെ​സേ​ജു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍, വീ​ഡി​യോ​ക​ള്‍, ഓ​ഡി​യോ ക്ലി​പ്പു​ക​ള്‍ എ​ന്നി​വ അ​ഡ്മി​ന്‍​മാ​ര്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണം.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച വ്യാ​ജ വീ​ഡി​യോ​ക​ള്‍, ഓ​ഡി​യോ​ക​ള്‍ എ​ന്നി​വ പ്ര​ച​രി​പ്പി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള ‘എ​ഐ- ജ​ന​റേ​റ്റ​ഡ്’ എ​ന്ന ലേ​ബ​ല്‍ ഇ​ല്ലാ​ത്ത സം​ശ​യാ​സ്പ​ദ​മാ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ട​താ​യി വ​രു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ജാ​തി, മ​തം, വ​ര്‍​ഗം, ക​മ്മ്യൂ​ണി​റ്റി എ​ന്നി​വ​യു​ടെ പേ​രി​ല്‍ വി​ഭാ​ഗീ​യ​ത​യോ ശ​ത്രു​ത​യോ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്. ബി​എ​ന്‍​എ​സ് 196 പ്ര​കാ​രം ഇ​ത് കു​റ്റ​ക​ര​മാ​ണ്. വോ​ട്ടെ​ടു​പ്പ് തീ​യ​തി, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, വ​ര്‍​ഗീ​യ സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ്ഥി​രീ​ക​രി​ക്കാ​ത്ത വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പ് തു​ട​ങ്ങു​ന്ന സൈ​ല​ന്‍​സ് പീ​രി​യ​ഡി​ല്‍ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ന​ട​ത്ത​രു​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​ഗ്രൂ​പ്പു​ക​ളി​ലെ ഓ​രോ അം​ഗ​ത്തി​ന്‍റേ​യും പോ​സ്റ്റു​ക​ള്‍​ക്ക് അ​ഡ്മി​ന്‍​മാ​ര്‍ നേ​രി​ട്ട് ഉ​ത്ത​ര​വാ​ദി​ക​ള്‍ ആ​യി​രി​ക്കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടും അ​വ നീ​ക്കം ചെ​യ്യാ​തെ കു​റ്റ​കൃ​ത്യ​ത്തി​ന് പ്രേ​ര​ണ ന​ല്‍​കു​ക, വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ അ​ഡ്മി​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യോ ഒ​രേ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്യു​ക, ഐ​ടി ആ​ക്ട് അ​ല്ലെ​ങ്കി​ല്‍ ബി​എ​ന്‍​എ​സ് പ്ര​കാ​രം പോ​ലീ​സ് ന​ല്‍​കു​ന്ന നോ​ട്ടീ​സു​ക​ളോ​ട് സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ഡ്മി​ന്‍​മാ​ര്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ട​താ​യി വ​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment