മഷിക്കുപ്പി തുളുമ്പുന്നു! ‘ചോരപ്പുഴയില്‍’ ഒഴുകിയത് എംഎസ്എഫിന്റെ മഷിക്കുപ്പി, ആ കുപ്പികള്‍ ഞങ്ങളുടേതെന്ന് എംഎസ്എഫ്

MASHIKKUPPIIIIസ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ മഷി ഉപയോഗിച്ചെന്ന വാദം പൊളിയുന്നു. ചുവന്ന മഷി ദേഹത്ത് പുരട്ടി പോലീസ് അതിക്രമം നടന്നെന്നു വരുത്തിത്തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചെന്ന പാര്‍ട്ടി പത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍മീഡിയയിലും ഇതുമായി ബന്ധപ്പെട്ട വലിയതോതില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു തൊട്ടുമുമ്പ് മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ പരിപാടി നടന്നിരുന്നു.

പ്രതിഷേധ വരക്കൂട്ടം എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. വലിയ പേപ്പറില്‍ ചുവപ്പ് ചായം കൊണ്ട് ചിത്രം വരച്ചായിരുന്നു പ്രതിഷേധം. ഈ പരിപാടിക്കുശേഷം ബാക്കിയുണ്ടായ മഷിക്കുപ്പിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എംഎസ്എഫ് നേതൃത്വവും മഷിക്കുപ്പി തങ്ങളുടേതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വരക്കൂട്ടത്തിനുശേഷം മിച്ചംവന്ന  ചുവപ്പ് മഷിയുടെ കുപ്പികളാണ് റോഡിലുണ്ടായിരുന്നതെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

ദേശാഭിമാനിയും ജനയുഗവും മഷിക്കുപ്പി വാര്‍ത്ത ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ നല്കിയിട്ടുണ്ട്. ചോരപ്പുഴ ഒഴുക്കാന്‍ മഷിക്കുപ്പികള്‍ എന്ന തലക്കെട്ടില്‍ നല്കിയിരിക്കുന്ന വാര്‍ത്തയിലുടനീളം യൂത്ത് കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നുണ്ട്. ജനയുഗത്തിലും ഇതേ വാര്‍ത്തയുണ്ടെങ്കിലും ദേശാഭിമാനിയുടേതിനേക്കാള്‍ മയത്തിലാണ് വാര്‍ത്ത. അതേസമയം, സോഷ്യല്‍മീഡിയയില്‍ മഷിക്കുപ്പി വിവാദം കത്തുകയാണ്. പുതിയ വിഷയം കിട്ടിയതിന്റെ ആവേശത്തിലാണ് ട്രോളര്‍മാര്‍. മഷിക്കുപ്പിയില്‍ രസകരമായി പ്രവഹിക്കുന്ന ട്രോളുകള്‍ കാഴ്ച്ചക്കാരെ രസിപ്പിക്കുന്നുണ്ട്.

മഷിക്കുപ്പി സംഭവവുമായി യൂത്തുകോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്ന് എം.എസ്.എഫ് തന്നെ ഫെയ്‌സ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് രാഷ്ട്രദീപീകയോട് പറഞ്ഞു. ഇതേ സമയം സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ്  വര്‍ധ}യ്‌ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് }േതാക്കളുടെ }ിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസ്.

Related posts