വിയർത്തപ്പോൾ വരയൻ കുതിര കഴുതയായി

ക​​റു​​ന്പി​പ്പ​​ശു​​വി​​ന് പെ​​യി​​ന്‍റ​​ടി​​ച്ച് വെ​​ള്ള​​പ്പൂ​​വാ​​ലി​​പ്പ​ശു​വാ​ക്കു​ന്ന​ത് സി​​നി​​മ​​യി​​ൽ ക​​ണ്ടി​​ട്ടു​​ണ്ടാ​​കും. എ​​ന്നാ​​ൽ അ​​തി​​ലും​​വ​​ലി​​യ ത​​ട്ടി​​പ്പ് ജീ​​വി​​ത​ത്തി​ൽ പ​​യ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ് ഈ​​ജി​​പ്തി​​ലെ ഒ​​രു മൃ​​ഗ​​ശാ​​ല അ​​ധി​​കൃ​​ത​​ർ.

ക​​ഴു​​ത​​യ്ക്ക് പെ​​യി​​ന്‍റ​​ടി​​ച്ച് വ​​ര​​യ​​ൻ​​കു​​തി​​രയാ​​യി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ത​​ട്ടി​​പ്പ്. ക​​യ്റോ​​യി​​ൽ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച ക​​യ്റോ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഗാ​​ർ​​ഡ​​ൻ മു​​നി​​സി​​പ്പ​​ൽ പാ​​ർ​​ക്കി​​ലാ​​ണ് സം​​ഭ​​വം. വി​​യ​​ർ​​പ്പി​​ൽ “വ​​ര​​യ​​ൻ കു​​തി​​ര’​​യു​​ടെ മു​​ഖ​​ത്തെ വ​​ര​​ക​​ൾ മ​​ങ്ങു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ഒ​​രു വി​​ദ്യാ​​ർ​​ഥി അ​​തി​​ന്‍റെ ചി​​ത്ര​​മെ​​ടു​​ത്ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

ഈ ​​ചി​​ത്രം വി​​വാ​​ദ​​മാ​​യ​​തോ​​ടെ വി​​ശ​​ദീ​​ക​​ര​​ണവു​​മാ​​യി മൃ​​ഗ​​ശാ​​ല അ​​ധി​​കൃ​​ത​​ർ രം​​ഗ​​ത്തെ​​ത്തി. ത​​ങ്ങ​​ളു​​ടെ പാ​​ർ​​ക്കി​​ൽ വ​​ര​​യ​​ൻ കു​​തി​​ര​​യി​​ല്ലെ​​ന്നും തെ​​റ്റി​​ദ്ധാര​​ണ​​യു​​ണ്ടാ​​ക്കി​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും അ​​വ​​ർ പ്ര​​സ്താ​​ന​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

2009 ൽ ​​ഗാ​​സ​​യി​​ലും സ​​മാ​​ന​​രീ​​തി​​യി​​ലു​​ള്ള ത​​ട്ടി​​പ്പ് ന​​ട​​ന്നി​​രു​​ന്നു. പ​​ട്ടി​​ണി​​കി​​ട​​ന്ന് ര​​ണ്ടു വ​​ര​​യ​​ൻ കു​​തി​​ര​​ക​​ൾ ച​​ത്ത​​തു മ​​റ​​ച്ചു​​വ​​യ്ക്കാ​​ൻ ര​​ണ്ടു ക​​ഴു​​ത​​ക​​ളെ വ​​ര​​യ​​ൻ കു​​തി​​ര​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ന്ന​ത്തെ ത​ട്ടി​പ്പ്.

Related posts