രാജ്യത്ത് ഇനി ബിഎസ് നാല് ഗ്രേഡിലുള്ള ഇന്ധനം

2017april2bsivന്യൂ​ഡ​ൽ​ഹി: ബി​എ​സ് നാ​ല് ഗ്രേ​ഡി​ലു​ള്ള ഇ​ന്ധ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി കേ​ന്ദ്ര പെ​ട്രോ​ളി​യം -പ്ര​കൃ​തി​വാ​ത​ക മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി 12 ടൗ​ണു​ക​ളി​ൽ ഒ​രേ സ​മ​യ​ത്താ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. രാ​ജ്യ​ത്തെ 125 കോ​ടി​യി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ ഇ​ന്ധ​ന​ങ്ങ​ളു​ടെ പു​തി​യ യു​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ് പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2020 ഏ​പ്രി​ൽ ഒ​ന്നി​ന് ബി​സ് ആ​റ് ഗ്രേ​ഡി​ലു​ള്ള ഇ​ന്ധ​നം പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം എ​ണ്ണക്ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ധ​ന​ങ്ങ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 1991 മു​ത​ലാ​ണ് രാ​ജ്യം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ബി​എ​സ് നാ​ലി​ലേ​ക്കു മാ​റാ​നാ​യി വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ​ത​ന്നെ ക​മ്പ​നി​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. 2010നു ​ശേ​ഷം ഇ​തു​വ​രെ എ​ണ്ണക്കമ്പ​നി​ക​ൾ 28,000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. 2010നു ​മു​ന്പ് 35,000 കോ​ടി രൂ​പ​യും കൂ​ടു​ത​ൽ ശു​ദ്ധീ​ക​രി​ച്ച ഇ​ന്ധ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​മ്പ​നി​ക​ൾ ചെ​ല​വ​ഴി​ച്ചി​രു​ന്നു​വെ​ന്ന് പെ​ട്രോ​ളി​യം സെ​ക്ര​ട്ട​റി കെ.​ഡി. ത്രി​പാ​ഠി പ​റ​ഞ്ഞു. 2020ൽ ​ബി​എ​സ് ആ​റ് ഗ്രേ​ഡി​ലു​ള്ള ഇ​ന്ധ​നം പു​റ​ത്തി​റ​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഇ​നി 28,000 കോ​ടി രൂ​പ​കൂ​ടി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. ഇ​തോ​ടെ കൂ​ടു​ത​ൽ ശു​ദ്ധ​മാ​യ ഇ​ന്ധ​നം ഇ​റ​ക്കാ​ൻ ക​മ്പ​നി​ക​ൾ ചെ​ല​വാ​ക്കു​ന്ന തു​ക 90,000 കോ​ടി രൂ​പ വ​രു​മെ​ന്നും ത്രിപാ​ഠി പ​റ​ഞ്ഞു.

1996ൽ ​ഡീ​സ​ലി​ലെ സ​ൾ​ഫ​ർ ക​ണ്ടെ​ന്‍റ് 10,000 പി​പി​എം ആ​യി​രു​ന്നെ​ങ്കി​ൽ ബി​എ​സ് നാ​ല് ഗ്രേ​ഡി​ൽ സ​ൾ​ഫ​ർ ക​ണ്ടെ​ന്‍റ് 50 പി​പി​എം ആ​ണ്. 2020ൽ ​ബി​എ​സ് ആ​റി​ലേ​ക്കെ​ത്തു​ന്പോ​ൾ സ​ൾ​ഫ​ർ ക​ണ്ടെ​ന്‍റ് 10 പി​പി​എം ആ​യി താ​ഴും. ബി​സ് അ​ഞ്ചി​ൽ കാ​ര്യ​മാ​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് നാ​ലി​ൽ​നി​ന്ന് നേ​രി​ട്ട് ആ​റി​ലേ​ക്ക് സ​ർ​ക്കാ​ർ ക​ട​ക്കു​ന്ന​ത്.

Related posts