സുന്ദർ പിച്ചൈക്ക് ആൽഫബെറ്റിൽ ഡ‍യറക്‌ടർ സ്ഥാനം

sundarpichaiന്യൂ​യോ​ർ​ക്ക്: ഗു​ഗി​ൾ ചീ​ഫ് എ​ക്സി​ക്യൂട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) സു​ന്ദ​ർ പി​ച്ചൈ​ക്കു ഗു​ഗി​ളി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റി​ന്‍റെ ഡ‍യ​റ​ക്‌​ട​ർ ബോ​ർ​ഡി​ൽ അം​ഗ​ത്വം. നാ​ല്പത്ത​ഞ്ചു​കാ​ര​നാ​യ പി​ച്ചൈ​ ചെ​ന്നൈ​യി​ൽ ജ​നി​ച്ച് ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ലെ പ​ഠ​നശേഷം 2004ലാണ് ഗൂഗിളിലെ ത്തിയത്. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ഗൂഗി​ളി​ന്‍റെ സാ​ര​ഥ്യം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്.

ആ​ൽ​ഫ​ബൈ​റ്റി​ന്‍റെ ബോ​ർ​ഡി​ൽ ഗൂഗി​ൾ സ്ഥാ​പ​ക​രാ​യ ലാ​റി പേ​ജ്, സെ​ർ​ജി ബ്രി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ൻ സി​ഇ​ഒ എ​റി​ക്ക് ഷ്മി​ട്ട്, ഡ​യാ​നെ ഗ്രീ​ൻ, റൂ​ത്ത് പൊ​റാ​ട്ട് തു​ട​ങ്ങി​യ 13 പേ​രി​ൽ ഒ​രാ​ളാ​യി പി​ച്ചൈ. പേ​ജ് സി​ഇ​ഒ​യും ബ്രി​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്.
ഗൂഗി​ളി​ന്‍റെ പു​നഃ​സം​ഘ​ട​ന ന​ട​ന്ന 2015ലാ​ണ് ആ​ൽ​ഫ​ബെ​റ്റ് രൂ​പ​വ​ത്കരി​ച്ച് ഗു​ഗി​ളി​ന്‍റെ​യും മ​റ്റ് ഉ​പ​ക​ന്പ​നി​ക​ളു​ടെ​യും മാ​തൃ ക​ന്പ​നി​യാ​ക്കി​യ​ത്.

Related posts