Set us Home Page

ഇവിടെ കിട്ടും വീട്ടിലെ രുചി

നൊമിനിറ്റ ജോസ്
Womenഹോംലി ഫുഡ് എന്ന് എവിടെ എഴുതിയിരിക്കുന്നുവോ അവിടെയെല്ലാം നീണ്ട ക്യൂ കാണാം. ഏറ്റവും വിപണി സാധ്യതയുള്ള മേഖലയാണ് ഭക്ഷണം എന്നത് രുചികരമായ ഭക്ഷണം എവിടെ കിട്ടുന്നുവോ അവിടേക്ക് ആളുകള്‍ ഒഴുകിയെത്തും. കലൂരു താമസിക്കുന്ന സീന ബാബുവും സിനി ആന്റണിയും എല്ലാ ദിവസവും വൈകിട്ട് നാലു മണി മുതല്‍ 10.30 വരെ ഈ തിരിക്ക് അനുഭവിച്ചറിയുന്നവരാണ്.

എങ്ങനെയാണന്നല്ലെ, പൊറോട്ട ലാന്‍ഡ് എന്ന പേരില്‍ കലൂര്‍ ജഡ്ജസ് അവന്യുവില്‍ ഇവര്‍ തുറന്നിരിക്കുന്ന കടയില്‍ നിന്ന്. പൊറോട്ട, ചപ്പാത്തി, ഇടിയപ്പം, വെള്ളയപ്പം, പത്തിരി എന്നീ വിഭവങ്ങളാണ് ഇവര്‍ വിളമ്പുന്നത്. കറികളിലും ഇവര്‍ വ്യത്യസ്തത കൊണ്ടു വന്നിട്ടുണ്ട്. ലിവര്‍ റോസ്റ്റ്, ബീഫ് ഫ്രൈ, പോട്ടി കറി എന്നിവയാണ് ഇവരുടെ പ്രധാന കറികള്‍. ഇതു കൂടാതെ വെജിറ്റബിള്‍ കറിയും മുട്ടക്കറിയും ഉണ്ട്. ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്നവര്‍ക്കും വീട്ടിലെ രുചിയോടെ ഭക്ഷണം കഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇവിടെയെത്തി ഭക്ഷണം വാങ്ങിച്ചു കൊണ്ടു പോകാം.

തീര്‍ത്തും ഹോംലി ഫുഡ് തന്നെയാണിവര്‍ വിളമ്പുന്നത്. അപ്പങ്ങളെല്ലാം ഉണ്ടാക്കുന്നത് ഇവരുടെ വീടിനു സമീപത്തുള്ള വീട്ടമ്മമാര്‍ ചേര്‍ന്നാണ്. ചിറ്റൂരുള്ള മാസ്റ്റര്‍ കുക്ക് പ്രോഡക്റ്റ്‌സിലെ റെഡി റ്റു കുക്ക് ചപ്പാത്തിയാണ് ഉപയോഗിക്കുന്നത്. പൊറോട്ട ഉണ്ടാക്കാന്‍ മാത്രം പുറത്തു നിന്നും ഒരാളെ വെച്ചിട്ടുണ്ട്. കറിയുണ്ടാക്കുന്നതിലാണ് തീര്‍ത്തും വീട്ടമ്മയുടെ കൈപുണ്യമെത്തുന്നത്. സീനയുടെയും സിനിയുടെയും അമ്മ ഫിലോമിന ജേക്കബാണ് കറികളെല്ലാം ഉണ്ടാക്കുന്നത്. കറിക്കാവശ്യമായ വസ്തുക്കളെല്ലാം എത്തിച്ചു കൊടുക്കുക മാത്രമാണ് ഇവരുടെ ജോലി രുചികരമായ കറിയുണ്ടാക്കുന്ന കാര്യം അമ്മ ഏറ്റു എന്ന് ഇവര്‍ ഏറെ സന്തോഷത്തോടെ പറയുന്നു.

രണ്ടു മാസമെ ആയിട്ടുള്ളു കട തുടങ്ങിയിട്ട് പക്ഷേ, സ്ഥിരമായി എത്തുന്ന ഉപഭോക്താക്കളും അവരോടൊപ്പം അവര്‍ പറഞ്ഞും അറിഞ്ഞു കേട്ടെത്തുന്നവരുമായി നിരവധി ആള്‍ക്കാര്‍ ദിവസവും കടയിലെത്തുന്നു. ഒരു ദിവസം പോലും ഭക്ഷണം വിറ്റു തീരാതിരിക്കുന്നില്ല എന്നും ഇവര്‍ പറയുന്നു. മൈദ കൊണ്ടുള്ള പൊറോട്ടക്ക്  ഒമ്പതു രൂപ, ഗോതമ്പ് പത്തു രൂപ, പത്തിരിക്കു നാലു രൂപ, മറ്റുള്ളവക്ക് അഞ്ചു രൂപ എന്നിങ്ങനെയാണ് വില. വെജിറ്റബിള്‍ കറിക്ക് 35 രൂപ, ബീഫ് റോസ്റ്റിന് 80, ലിവര്‍ റോസ്റ്റിന് 70 രൂപ, പോട്ടി കറിക്ക് 60 രൂപ, മുട്ട കറിക്ക് 35 രൂപ  എന്നിങ്ങനെയാണ് കറിയുടെ വില. 250 ഗ്രാമിന്റെ പ്ലാസ്റ്റിക് കെണ്ടയിനറുകളിലാണ് കറികള്‍ വില്‍ക്കുന്നത്. സീനയുടെ ഭര്‍ത്താവ് അപ്‌ഹോള്‍സറ്റി ജോലിക്കാരനാണ്. സിനിയുടെ ഭര്‍ത്താവ് ആന്റണി മാസ്റ്റര്‍ കുക്ക് പ്രൊഡക്റ്റിസില്‍ സൂപ്പര്‍വൈസറാണ്. ജോലി കഴിഞ്ഞെത്തിയതിനുശേഷം സഹായിക്കാന്‍ ഇവരും ഒപ്പം ചേരും. കട കുറച്ചു കൂടി വലുതാക്കി ബിസിനസ് വളര്‍ത്തണമെന്നു തന്നെയാണ് ഇരുവരുടെയും ആഗ്രഹം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS