Set us Home Page

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയ്‌ക്കെതിരേ പ്രതിഷേധവുമായി ഡബ്ല്യുസിസി ! ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം…

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയ്‌ക്കെതിരേ പ്രസ്താവനയുമായി ഡബ്ല്യുസിസി. കേസില്‍ പൊതു സമൂഹവും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേസില്‍ പരസ്യ പ്രസ്താവനകള്‍ക്കു വിലക്കുള്ളപ്പോഴാണ് കോടതിക്കെതിരേ സമൂഹമാധ്യമത്തിലൂടെയുള്ള ആഹ്വാനം. കേസിനെ സ്വാധീനിക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ ഇറക്കിയതിന് രേവതി, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ആഷിഖ് അബു എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിരുന്നു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

പ്രസ്താവനയുടെ പൂര്‍ണ രൂപം: ‘ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്നു പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്.

കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായിഅറിയുന്നു.

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്.

ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല .

അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS