യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലെ സം​ഘ​ർ​ഷം; ചെ​ന്നി​ത്ത​ല​യ്ക്ക് ക​ത്ത​യ​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ത്ത​യ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സും പൊ​ലി​സും ആ​സൂ​ത്രി​ത​വും ഏ​ക​പ​ക്ഷീ​യ​വു​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ​യും ക​ർ​ശ​ന ഇ​ട​പെ​ട​ലും വേ​ണ​മെ​ന്ന് പി​ണ​റാ​യി ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം തു​ട​ങ്ങി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​തി​ന് പൊ​ലി​സ് അ​നു​മ​തി ഉ​ണ്ടോ എ​ന്ന് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണം, സം​ഘ​ർ​ഷം നോ​ക്കി നി​ൽ​ക്കു​ക​യ​ല്ലാ​തെ അ​ക്ര​മി​ക​ളെ പൊ​ലി​സ് ത​ട​ഞ്ഞി​ല്ല, ഇ​ത് ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് എ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​ലി​സ് തേ​ർ​വാ​ഴ്ച​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി. ​ജോ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലി​സ് ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ ചു​മ​ത്തി​യെ​ന്നും എ​ന്നാ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​നോ​ട് സ്വീ​ക​രി​ക്കു​ന്ന​ത് മൃ​ദു സ​മീ​പ​ന​മാ​ണ്. പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റി അ​റ​സ്റ്റ് ചെ​യ്യും എ​ന്നു​ള്ള എ​സ്ഐ​യു​ടെ ഭീ​ഷ​ണി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ഘാ​ത​മു​ണ്ടാ​ക്കും.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment