സര്‍ക്കാര്‍ നൂറുദിനം പിന്നിട്ടപ്പോള്‍ സ്ത്രീസുരക്ഷയും സമാധാനവും നഷ്ടപ്പെട്ടു: ചെന്നിത്തല

ekm-remesh-chennithalaമണ്ണാര്‍ക്കാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ നഷ്ടമായത് സ്ത്രീ സുരക്ഷയും സമാധാനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ണാര്‍ക്കാട് കാരാകുര്‍ശിയില്‍ മണ്ഡലം-ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ നൂറാംനാള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കടന്നുപോയത്. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ 69 കൊലപാതകങ്ങളും നിരവധി സ്ത്രീപീഡനങ്ങളും ഉണ്ടായി.

പാവപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കുന്ന കാഴ്ചയാണ് കാണുന്നത്. പാവങ്ങളില്‍ നിന്നും പാര്‍ട്ടി പത്രത്തിനുവേണ്ടി പണം പിരിച്ചുകൊണ്ടാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ഇത് പാവങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു.

Related posts