കാ​ത്തി​രു​ന്നാ​ലും മു​ഷി​യി​ല്ല, കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് വാ​യി​ക്കാ​ന്‍ പു​സ്ത​ക​ങ്ങ​ളു​ണ്ട് !

കൊ​ട​ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി ഫ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ല്‍ കാ​ത്തി​രു​ന്ന് മു​ഷി​യേ​ണ്ട. ഫ്ര​ണ്ട് ഓ​ഫീ​സി​നു​മു​ന്നി​ല്‍ വാ​യ​ന​ക്കാ​യി പു​സ്ത​ക​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണി​വി​ടെ. താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് വാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പു​സ്ത​ക​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൊ​ട​ക​ര ഗ​വ. നാ​ഷ​ണ​ല്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളാ​ണ് വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശ​യം ഇ​വി​ടെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും​ചേ​ര്‍​ന്നാ​ണ് പു​സ്ത​ക​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ് നെ​ല്ലി​ശേ​രി പു​സ്ത​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. അം​ഗ​ങ്ങ​ളാ​യ മി​നി ദാ​സ​ന്‍, ജി​ന്‍​സി റാ​ഫി, ടി.​വി. പ്ര​ജി​ത്ത്, വി​ന​യ​ന്‍ തോ​ട്ടാ​പ്പി​ള്ളി, ആ​ശാ രാം​ദാ​സ്, സെ​ക്ര​ട്ട​റി ബി​ന്ദു ജി. ​നാ​യ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക ജി​ഷ മാ​ത്യു, പി. ​യു.​സ​ന്ധ്യ, ജോ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Related posts

Leave a Comment