ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ടീം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ​​ച്ച​​ക്കൊ​​ടി…

ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ മോ​​ഹ​​ങ്ങ​​ൾ​​ക്ക് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ​​ച്ച​​ക്കൊ​​ടി. ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​ കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ലു​​ള്ള നി​​ബ​​ന്ധ​​ന​​ക​​ളി​​ൽ അ​​യ​​വു​​വ​​രു​​ത്തി​​യാ​​ണ് മ​​ന്ത്രാ​​ല​​യം പ​​ച്ച​​ക്കൊ​​ടി കാ​​ട്ടി​​യ​​ത്. ഈ ​​മാ​​സം മൂ​​ന്നി​​ന് 524 കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ (ഐ​​ഒ​​എ) പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

രൂ​​ക്ഷ​​വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് കാ​​യി​​ക​​മ​​ന്ത്രാ​​ല​​യം നി​​ബ​​ന്ധ​​ന​​ക​​ളി​​ൽ അ​​യ​​വു​​വ​​രു​​ത്താ​​ൻ വി​​വി​​ധ കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ദേ​​ശീ​​യ കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് (എ​​ൻ​​എ​​സ്എ​​ഫ്എ​​സ്) താ​​ര​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള സ്വ​​യംഭ​​ര​​ണാ​​ധി​​കാ​​രം മ​​ന്ത്രാ​​ല​​യം ന​​ല്കി.

ഇ​​തോ​​ടെ 2015 മാ​​ർ​​ച്ച് 10നു ​​പു​​റ​​പ്പെ​​ടു​​വി​​ച്ച കാ​​യി​​ക​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നി​​യ​​മാ​​വ​​ലി​​ക​​ൾ അ​​പ്ര​​സ​​ക്ത​​മാ​​യി. ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പു​​തി​​യ നി​​ർ​​ദേ​​ശ​​മെ​​ന്ന് സ്പോ​​ർ​​ട്സ് സെ​​ക്ര​​ട്ട​​റി രാ​​ഹു​​ൽ ഭ​​ത്ന​​ഗ​​ർ പ​​റ​​ഞ്ഞു.

പു​​തി​​യ മാ​​ർ​​ഗ​​രേ​​ഖ

സ​​മീ​​പ​​നാ​​ളി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തേ​​ണ്ട​​ത്. അ​​തി​​നാ​​യി ആ​​റു മാ​​സ​​ത്തെ പ്ര​​ക​​ട​​നം ക​​ണ​​ക്കി​​ലെ​​ടു​​ക്കാം. ഫു​​ട്ബോ​​ൾ, വോ​​ളി​​ബോ​​ൾ, ബാ​​സ്ക​​റ്റ്ബോ​​ൾ തു​​ട​​ങ്ങി​​യ ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​തു​​ ബാ​​ധ​​ക​​മാ​​യി​​രി​​ക്കും. നേ​​ര​​ത്തേ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​നെ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന് അ​​യ​​യ്ക്കേ​​ണ്ടെ​​ന്ന് മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചി​​രു​​ന്നു. വി​​വാ​​ദ​​മാ​​യ ഈ ​​തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ പ​​രി​​ശീ​​ല​​ക​​ൻ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ രം​​ഗ​​ത്തെ​​ത്തി.

ആ​​ദ്യ നാ​​ലി​​ൽ എ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ത​​ത് കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് തോ​​ന്നു​​ന്ന താ​​ര​​ങ്ങ​​ളെ​​യും ടീ​​മു​​ക​​ളെ​​യും ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന് അ​​യ​​യ്ക്കാ​​മെ​​ന്ന് പു​​തി​​യ സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്നു.

പ​​ഴ​​യ മാ​​ർ​​ഗ​​രേ​​ഖ

അ​​വ​​സാ​​നം പ​​ങ്കെ​​ടു​​ത്ത ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലെ പ്ര​​ക​​ട​​നം, ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ റാ​​ങ്കിം​​ഗ്, ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തെ മ​​ത്സ​​രഫ​​ല​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ടീ​​മു​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തേ മ​​ന്ത്രാ​​ല​​യം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന മാ​​ർ​​ഗ​​രേ​​ഖ. പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടെ ഈ ​​നി​​ബ​​ന്ധ​​ന​​ക​​ൾ അ​​സാ​​ധു​​വാ​​യി. ടീ​​മി​​ൽ ഇ​​ടം​​ല​​ഭി​​ക്കാ​​ത്ത​​തി​​നും ടീ​​മു​​ക​​ളെ ഗെ​​യിം​​സി​​ന് അ​​യ​​യ്ക്കാ​​ത്ത​​തി​​നും എ​​തി​​രാ​​യി കാ​​യി​​ക താ​​ര​​ങ്ങ​​ളും ടീം ​​അ​​ധി​​കൃ​​ത​​രും കോ​​ട​​തിയെ സ​​മീ​​പി​​ച്ചു. കോ​​ട​​തി വി​​ധി​​യെ​​ത്തു​​ട​​ർ​​ന്ന് പു​​രു​​ഷ ഹാ​​ൻ​​ഡ്ബോ​​ൾ ടീ​​മി​​നെ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന് അ​​യ​​യ്ക്കാ​​ൻ ഐ​​ഒ​​എ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

ഇ​​ന്ത്യ @ ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്

സ്വ​​ർ​​ണം വെ​​ള്ളി വെ​​ങ്ക​​ലം ആ​​കെ
139 178 299 616

@ 2014 ഗെയിംസ്

11 09 37 57

@ 2010 ഗെയിംസ്

14 17 34 65

Related posts