200 വി​ക്ക​റ്റ്; ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി ജു​ല​ൻ ഗോ​സ്വാ​മി

ജൊ​ഹാ​ന​സ്ബ​ർ​ഗ്: വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ താ​രം ജു​ല​ൻ ഗോ​സ്വാ​മി. ഏ​ക​ദി​ന​ത്തി​ൽ 200 വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ജു​ല​ൻ സ്വ​ന്തം പേ​രി​ലെ​ഴു​തി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലാ​ണ് ജു​ല​ൻ റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ലോ​റ വോ​ൾ​വാ​ർ​ട്ടാ​യി​രു​ന്നു ജു​ല​ന്‍റെ 200-ാം ഇ​ര. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ടം ജു​ല​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ ജു​ല​ൻ ഐ​സി​സി വ​നി​താ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ലവി​ൽ ര​ണ്ടാ​മ​താ​ണ്.

ബാ​റ്റ്സ്മാ​ൻ​മാ​രി​ലും ഇ​ന്ത്യ​ൻ ആ​ധി​പ​ത്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റ​ണ്‍​വേ​ട്ട​ക്കാ​രി ഇ​ന്ത്യ​യു​ടെ മി​താ​ലി രാ​ജാ​ണ്.

Related posts