ഞ​ങ്ങ​ളു​ടെ ലോ​കം അ​വ​സാ​നി​ച്ചി​ട്ടില്ല: അ​ണ്ട​ര്‍ 16 പ​രി​ശീ​ല​ക​ന്‍

ക്വാലാ​ലം​പു​ര്‍: ത​ങ്ങ​ളു​ടെ ലോ​കം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ ബി​ബി​യ​നോ ഫെ​ര്‍ണാ​ണ്ട​സ്. ഇ​ന്ത്യ ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പോ​യ​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

എ​എ​ഫ്‌​സി അ​ണ്ട​ര്‍ 16 ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ​രാ​ജ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കു ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. സെ​മി​യി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​മാ​യി​രു​ന്നു. ശ​ക്ത​മാ​യി പോ​രാ​ടി​യ ഇ​ന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യോ​ടു തോ​റ്റ​ത്.

മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പ​രാ​ജയ​പ്പെ​ട്ടെ​ങ്കി​ലും ലോ​ക​ത്തി​നു മു​ന്നി​ല്‍ ഇ​ന്ത്യ​യു​ടെ ക​ഴി​വ് കാ​ണി​ക്കാ​നാ​യെ​ന്നു ബി​ബി​യ​നോ പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍ തി​രി​ച്ചു​വ​ന്ന് വീ​ണ്ടും തു​ട​ങ്ങും. അ​ണ്ട​ര്‍ 16 ചാ​മ്പ്യ​ന്‍ഷി​പ്പ് അ​വ​സാ​നി​ച്ചു ക​ഴി​ഞ്ഞു ഇ​നി അ​ണ്ട​ര്‍ 19 ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളാ​ണ് ല​ക്ഷ്യം. ഈ ​ടൂ​ര്‍ണ​മെ​ന്‍റ് ഇ​ന്ത്യ​ക്കു മ​ത്സ​ര പ​രി​ച​യം ന​ല്‍കി. കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ളു​മാ​യാ​ണ് ഇ​നി നാ​ട്ടി​ലേ​ക്കു പോ​കു​ക പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു.

ടൂ​ര്‍ണ​മെ​ന്‍റി​ലു​ട​നീ​ളം ഇ​ന്ത്യ​ന്‍ കു​ട്ടി​ക​ള്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. നാ​ലു ക​ളി​യി​ല്‍ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ വ​ഴ​ങ്ങി​യ​ത്. അ​തും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലാ​യി​രു​ന്നു.

Related posts