ന്യൂഡൽഹി: സമരജീവികൾ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു മറുപടിയുമായി സംയുക്ത കിസാൻ മോർച്ച. കർഷകരെ അപമാനിക്കുന്ന പരാമർശമാണ് മോദി നടത്തിയതെന്ന് കിസാൻ മോർച്ച പറഞ്ഞു. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണ്. അതിനാൽത്തന്നെ സമരജീവികൾ എന്നു വിളിക്കപ്പെടുന്നതിൽ അഭിമാനമേയുള്ളൂ. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാത്ത ബിജെപിക്കാർക്കും അവരുടെ മുൻഗാമികൾക്കും സമരങ്ങളോട് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ബിജെപി എല്ലാ സമരങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഭയപ്പെടുന്നത്. താങ്ങുവില സംബന്ധിച്ച കാര്യത്തിൽ വെറും പ്രസ്താവനകളല്ല, നിയമപരമായ ഉറപ്പാണ് വേണ്ടതെന്നും കിസാൻ മോർച്ച പറഞ്ഞു. താങ്ങുവില ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടാകും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സമരത്തിനു രാജ്യാന്തര പിന്തുണ ലഭിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെയും കിസാൻ മോർച്ച തള്ളി.
Read MoreDay: February 9, 2021
ചെങ്കോട്ട അക്രമത്തിലെ ഒളിവിലായിരുന്ന മുഖ്യ പ്രതി ദീപ് സിദ്ധു അറസ്റ്റിൽ; പിടിലായതിനെക്കുറിച്ച് പുറത്ത് വരുന്ന സൂചന ഇങ്ങനെ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിലെ മുഖ്യ പ്രതിയായ പഞ്ചാബി നടൻ ദീപ് സിദ്ധു അറസ്റ്റിൽ. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങളായി അജ്ഞാത കേന്ദ്രത്തിലായിരുന്ന ഇയാളെ എവിടെനിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. അതേസമയം ഇയാളെ മുന്‍പേ കസ്റ്റഡിയിലെടുത്തിരുന്നതായി സൂചനയുണ്ട്. ഇന്നു രാവിലെയാണ് അറസ്റ്റ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട നിർണായക വഴിത്തിരിവാണ് ഇത്. ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങളുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്ന് പോലീസ് കരുതുന്നു. ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിൽ ദേശിയ പതാക ഉയർത്തുന്നയിടത്ത് സിഖ് പതാക ഉയർത്തുകയും പരക്കേ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. പോലീസുകാർ അടക്കം ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാധാനപരമായി ട്രാക്ടർ റാലി നടത്താൻ ഉദ്ദേശിച്ചിരുന്ന കർഷകരെ പ്രകോപിപ്പിച്ച് റാലിയുടെ ദിശമാറ്റി ചെങ്കോട്ടയിൽ എത്തിച്ചത് ദീപ് സിദ്ധുവാണെന്നാണ് പോലീസ് കരുതുന്നത്.ഖാലിസ്ഥാൻ ഭീകരസംഘങ്ങൾ അടക്കമുള്ളവയുമായി ദീപ് സിദ്ധുവിന് അടുപ്പമുണ്ടെന്ന്…
Read Moreഎടിഎം ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണിയുമായി എസ്ബിഐ ! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് ബാലന്‍സ് നോക്കിയില്ലെങ്കില്‍ പണികിട്ടും…
ഇനി മുതല്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു മുമ്പ് അക്കൗണ്ട് ബാലന്‍സ് നോക്കുന്നത് നന്നായിരിക്കും. അല്ലെങങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്നത് എട്ടരത്തരം. പണം പിന്‍വലിക്കല്‍ നയത്തില്‍ എസ്ബിഐ വരുത്തിയ പുതിയ ഭേദഗതി ഉപയോക്താക്കളെ വെട്ടിലാക്കാന്‍ പോന്നതാണ്. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് തീരുമാനം. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് എസ്ബിഐ പറയുന്നത്. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമാവും. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും…
Read Moreഅങ്ങ് കൊട്ടാരക്കരയിൽ മാത്രമല്ല ഇങ്ങ് കോട്ടയത്തും നടക്കാം; ‘കോട്ടയം ഡിപ്പോയിലും ബസ് മോഷണം നടക്കാൻ സാധ്യതയെന്ന് ജീവനക്കാർ
കോട്ടയം: കൊട്ടാരക്കരയില്‍നിന്ന് ഞായറാഴ്ച രാത്രി മോഷണം പോയ കെഎസ്ആര്‍ടിസി വേണാട് ഓര്‍ഡിനറി ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട സംഭവം കോട്ടയം ജില്ലയിലെ ഏതു ഡിപ്പോയിലും സംഭവിക്കാമെന്ന് ജീവനക്കാര്‍ പറയുന്നു. വിധ ഡിപ്പോകളിലെ പഴയ മോഡല്‍ ബസുകള്‍ക്കൊന്നും സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ സംവിധാനമില്ല. ഇത്തരം ബസുകള്‍ ബട്ടണ്‍ അമര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുകയും എന്ജിന് പുള്ളി വലിച്ച് ഓഫ് ചെയ്യുകയുമാണ് പതിവ്.ഷട്ടറുകളും ഡോറുകളും ആര്‍ക്കും തുറക്കാന്‍ സാധിക്കും. ചിലയിടങ്ങളില്‍ ബസുകളില്‍നിന്ന് ഡീസല്‍ മോഷണം പോകുന്നതും പതിവാണ്. ഡീസല്‍ ടാങ്കിന് പൂട്ടു ഘടിപ്പിക്കണമെന്ന നിര്‍ദേശം ഏറെയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അറിയാവുന്ന ആര്‍ക്കും ബസുകള്‍ സ്റ്റാര്‍ട്ട് ചെയ്തുകൊണ്ടുപോകാനാകുമെന്ന സാഹചര്യമാണ്. പുതിയ മോഡല്‍ ബസുകള്‍ക്കു മാത്രമാണു താക്കോല്‍ സംവിധാനമുള്ളത്. കോവിഡ് വ്യാപനം വന്നതോടെ പഴക്കം ചെന്ന ഓര്‍ഡിനറി ബസുകള്‍ ഏറെയും ഡിപ്പോകള്‍ക്കു സമീപം വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുകയാണ്. ജില്ലയിലെ ഒരു ഡിപ്പോയ്ക്കും ഗേറ്റില്ല. വാഹനം…
Read Moreകാസർഗോട്ട് വിജയചരിത്രം എഴുതിയ ഡി. ശില്പ കോട്ടയത്ത്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനയെന്ന് ജില്ലാ പോലീസ് ചീഫ്
കോട്ടയം: ജില്ലാ പോലീസ് ചീഫായി ഡി. ശില്പ ചുമതലയേറ്റു. ഇന്നലെ രാവിലെ ജില്ലാ പോലീസ് ചീഫ് കാര്യാലയത്തിലെത്തിയ ശില്പ ചുമതലയേറ്റ ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് എംജി യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത സിഎം അറ്റ് കാമ്പസ് പ്രോഗ്രാമില്‍ പങ്കെടുത്തു. ഇതായിരുന്നു ആദ്യ പരിപാടി. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഡി. ശില്പ രാഷ്ട്ര ദീപികയോടു പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇലക്ഷന് വിഭാഗവുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ക്കായി യോഗവും വിളിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനവും കര്‍ശനമാക്കാന്‍ തീരുമാനിച്ചതായും പോലീസ് ചീഫ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പ്രോട്ടോകോള്‍ ലംഘനം ഒരു കാരണവശാലും അനുവദിക്കരുതെന്നും ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്കി.ട്രാഫിക് ലംഘനങ്ങള്‍ തടയുന്നതിനായി…
Read Moreഓണ്‍ലൈന്‍ തട്ടിപ്പിനിരയായി കെജ്രിവാളിന്റെ മകള്‍ ! ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍ നഷ്ടമായത് പതിനായിരങ്ങള്‍…
സൈബര്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സോഫ വില്‍പ്പനയ്്ക്കു വച്ചപ്പോളാണ് ഹര്‍ഷിത തട്ടിപ്പിനിരയായത്. സോഫ വാങ്ങാനെന്ന വ്യാജേന ഒരാള്‍ ഹര്‍ഷിതയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഫ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചയാള്‍ക്ക് ഹര്‍ഷിത അക്കൗണ്ട് നമ്പര്‍ കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനാണെന്ന് പറഞ്ഞ് ഇയാള്‍ ചെറിയൊരു തുക കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെ ഇയാള്‍ ഹര്‍ഷിതയ്ക്ക് ഒരു ക്യുആര്‍ കോഡ് അയച്ചുകൊടുക്കുകയായിരുന്നു. ഇത് സ്കാന്‍ ചെയ്താല്‍ പറഞ്ഞുറപ്പിച്ച തുക അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. സംശയത്തിനൊന്നും ഇടവരാത്ത രീതിയില്‍ ആയിരുന്നു പെരുമാറ്റം എന്നതിനാല്‍ ഹര്‍ഷിത ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍നിന്ന് ഇരുപതിനായിരം രൂപ നഷ്ടമായി. ഇക്കാര്യം അറിയിച്ചപ്പോള്‍, ക്യൂആര്‍ കോഡ് തെറ്റായാണ് അയച്ചതെന്നും മറ്റൊന്ന് അയച്ചുതരാമെന്നും ഇയാള്‍ അറിയിച്ചു. അതു പ്രകാരം അയച്ച പുതിയ ക്യുആര്‍…
Read More360 ഡിഗ്രിയില്‍ മുഴുവനായി കറങ്ങി നിങ്ങളെ വീക്ഷിക്കുന്നു; കോട്ടയത്ത് എത്തുന്ന എല്ലാവരും ഒന്ന് കരുതി നടന്നോ’ 52 കാമറക്കണ്ണുകൾ നിങ്ങളെ കാണുന്നുണ്ട്
‘കോട്ടയം: ശ്രദ്ധിക്കൂ, നിങ്ങള്‍ കാമറ നിരീഷണത്തിലാണ്. കോട്ടയം നഗരം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലായി 52 കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. നാഗമ്പടം ബസ്സ്റ്റാന്‍ഡ്, നാഗമ്പടം പാലം, നാഗമ്പടം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗഷന്, കഞ്ഞിക്കുഴി, കോടിമത പാലം, കളക്്ടറേറ്റ്, മാര്‍ക്കറ്റ്, തിരുനക്കര ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടാണ് കാമറകള്‍ സ്ഥാപിക്കുന്നത്. 13 പോയിന്റുകളില്‍ ഒമ്പതു സ്ഥലങ്ങളിലായി 360 ഡിഗ്രിയില്‍ മുഴുവനായി കറങ്ങുന്ന ഹൈടെക് കാമറയും മറ്റിടങ്ങളില്‍ സാധാരണ കാമറയുമാണുള്ളത്. മുട്ടമ്പലത്തുള്ള പോലീസ് കണ്ട്രോള് റൂമില്‍ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങള്‍ വീക്ഷിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്കാനുമായി പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നും 75 ലക്ഷം രൂപ വകയിരുത്തിയാണ് വിദേശത്ത് ഇറക്കുമതി ചെയ്ത കാമറകള്‍ സ്ഥാപിക്കുന്നത്. നേരത്തെ സ്വകാര്യ…
Read Moreചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു ! എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നതിന് ജേക്കബ് തോമസ് നല്കുന്ന ഉത്തരം ഇങ്ങനെ…
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട താന്‍ ബിജെപി തിരഞ്ഞെടുത്തുവെന്നതിനെ വിശദീകരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് മനസ്സു തുറന്നത്. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഞാന്‍ എന്തു കൊണ്ട് BJP ആയി ? സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ…
Read More‘ഇതിന്റെയൊക്കെ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ’? വൈക്കം നഗരവും കായൽക്കരയും കൈയടക്കി കമിതാക്കൾ; ചേഷ്ടകൾ കണ്ട് മടത്തു പോലീസും നാട്ടുകാരും..!
വൈക്കം: വൈക്കം നഗരത്തിലും ബോട്ടുജെട്ടി പരിസരത്തും കായലോര ബീച്ചിലും കൗമാരക്കാരായ വിദ്യാര്‍ഥിനികളുമായി ചുറ്റിയടിക്കുന്നവര്ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യം. ഇന്നലെ വൈക്കം പടിഞ്ഞാറെ നടയിലെ ബസ്ബേയില്‍ കൗമാരക്കാരിയായ വിദ്യാര്‍ഥിനിയെ അടുപ്പക്കാരനായ യുവാവ് പൊതുജനങ്ങള്‍ക്കു മുമ്പിലാണ് ശല്യം ചെയ്തത്. മിനിട്ടുകളോളം സഭ്യതയുടെ അതിരുവിട്ടുള്ള പെരുമാറ്റമുണ്ടായതോടെയാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്. പോലിസ് എത്തി ഇവരെ ഗുണദോഷിച്ചു മടങ്ങിയശേഷം കുറച്ചു നേരം മാറിനിന്ന യുവാവ് വീണ്ടുമെത്തി വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തി. നാട്ടുകാര്‍ വീണ്ടുമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തലയാഴം കൂവം സ്വദേശിയായ യുവാവിനേയും സുഹൃത്തിനേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ പിന്നീട് പോലീസ് പെറ്റികേസെടുത്തശേഷം വിട്ടയച്ചു. വൈക്കത്തെ ബോട്ടുജെട്ടി പരിസരത്തു സ്കൂള്‍ വിദ്യാര്ഥിനികളുമായെത്തുന്ന യുവാക്കളെ പലപ്പോഴും സഹികെടുമ്പോള്‍ നാട്ടുകാരാണു പറഞ്ഞു വിടുന്നത്. കഴിഞ്ഞ ദിവസം രാവിലെ 8.30നു കായലോര ബീച്ചിലെ പൊന്തക്കാടുകള്‍ നീക്കാനെത്തിയ നഗരസഭ അധികൃതര്‍ ആലപ്പുഴ ജില്ലയിലുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ യുവാവിനൊപ്പം കണ്ടു…
Read Moreഅരുണിനെ കണ്ടിട്ടില്ല,ആ ശബ്ദരേഖ തന്റേതല്ല; പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണത്തെക്കുറിച്ച് സരിത ആണയിട്ടു പറയുന്നതിങ്ങനെ…
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണം തന്റേതല്ലെന്ന് സരിത എസ്. നായർ. ശബ്ദരേഖ ഫോറൻസിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണം. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു. സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിൻവാതിൽ വഴി തൊഴിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാർട്ടിക്കും പകുതി ഉദ്യോഗസ്ഥർക്കും നൽകും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള…
Read More