360 ഡി​ഗ്രി​യി​ല്‍ മു​ഴു​വ​നാ​യി ക​റ​ങ്ങി നിങ്ങളെ വീക്ഷിക്കുന്നു; കോട്ടയത്ത് എത്തുന്ന എല്ലാവരും ഒന്ന് കരുതി നടന്നോ’ 52 കാമറക്കണ്ണുകൾ നിങ്ങളെ കാണുന്നുണ്ട്


കോ​ട്ട​യം: ശ്ര​ദ്ധി​ക്കൂ, നി​ങ്ങ​ള്‍ കാ​മ​റ നി​രീ​ഷ​ണ​ത്തി​ലാ​ണ്. കോ​ട്ട​യം ന​ഗ​രം പൂ​ര്‍​ണ​മാ​യും പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 13 കേ​ന്ദ്ര​ങ്ങളി​ലാ​യി 52 കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നു.
നാ​ഗ​മ്പ​ടം ബ​സ്‌സ്റ്റാ​ന്‍​ഡ്, നാ​ഗ​മ്പ​ടം പാ​ലം, നാ​ഗ​മ്പ​ടം, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ്, സെ​ന്‍​ട്ര​ല്‍ ജം​ഗ​ഷ​ന്‍, ക​ഞ്ഞി​ക്കു​ഴി, കോ​ടി​മ​ത പാ​ലം, ക​ളക്്ട​റേ​റ്റ്, മാ​ര്‍​ക്ക​റ്റ്, തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ​ല്ലാം കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നും ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. 13 പോ​യി​ന്‍റു​ക​ളി​ല്‍ ഒ​മ്പ​തു സ്ഥ​ല​ങ്ങ​ളി​ലാ​യി 360 ഡി​ഗ്രി​യി​ല്‍ മു​ഴു​വ​നാ​യി ക​റ​ങ്ങു​ന്ന ഹൈ​ടെ​ക് കാ​മ​റ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ കാ​മ​റ​യു​മാ​ണു​ള്ള​ത്.

മു​ട്ട​മ്പ​ല​ത്തു​ള്ള പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 24 മ​ണി​ക്കൂ​റും 13 കാ​മ​റ പോ​യി​ന്‍റുക​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ള്‍ വീ​ക്ഷി​ക്കാ​നും വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​കും.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഫ​ണ്ടി​ല്‍​നി​ന്നും 75 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് വി​ദേ​ശ​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്ത കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

നേ​ര​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​മ​റ​ക​ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണു വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കാ​മ​റ സം​വി​ധാ​നം കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​കും.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം കൈ​യോ​ടെ പി​ടി​കൂ​ടാ​നും മോ​ഷ​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നും കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ സ​ഹാ​യ​ക​ര​മാ​കു​യും ചെ​യ്യും. പ​ല ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും നി​ര്‍​ണാ​യ​ക തെ​ളി​വാ​കു​ന്ന​ത് കാ​മ​റ ദൃ​ശ്യ​ങ്ങ​ളാ​ണ്. കൊ​ല​പാ​ത​ക കേ​സു​ക​ളി​ല്‍ അ​ട​ക്കം നി​രീ​ക്ഷ​ണ കാ​മ​റാ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോലീ​സി​ന് സ​ഹാ​യ​ക​മാ​കാറുണ്ട്.

Related posts

Leave a Comment