അങ്ങ് കൊട്ടാരക്കരയിൽ മാത്രമല്ല ഇങ്ങ് കോട്ടയത്തും നടക്കാം; ‘കോട്ടയം ഡിപ്പോയിലും ബസ് മോഷണം നടക്കാൻ സാധ്യതയെന്ന്  ജീവനക്കാർ


കോ​ട്ട​യം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണം പോ​യ കെ​എ​സ്ആ​ര്‍​ടി​സി വേ​ണാ​ട് ഓ​ര്‍​ഡി​ന​റി ബ​സ് പാ​രി​പ്പ​ള്ളി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സം​ഭ​വം കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​തു ഡി​പ്പോ​യി​ലും സം​ഭ​വി​ക്കാ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

​വി​ധ ഡി​പ്പോ​ക​ളി​ലെ പ​ഴ​യ മോ​ഡ​ല്‍ ബ​സു​ക​ള്‍​ക്കൊ​ന്നും സ്റ്റാ​ര്‍​ട്ട് ചെ​യ്യാ​ന്‍ താ​ക്കോ​ല്‍ സം​വി​ധാ​ന​മി​ല്ല. ഇ​ത്ത​രം ബ​സു​ക​ള്‍ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ക​യും എ​ന്‍​ജി​ന്‍ പു​ള്ളി വ​ലി​ച്ച് ഓ​ഫ് ചെ​യ്യു​ക​യുമാ​ണ് പ​തി​വ്.ഷ​ട്ട​റു​ക​ളും ഡോ​റു​ക​ളും ആ​ര്‍​ക്കും തു​റ​ക്കാ​ന്‍ സാ​ധി​ക്കും.

ചി​ല​യി​ട​ങ്ങ​ളി​ല്‍ ബ​സു​ക​ളി​ല്‍​നി​ന്ന് ഡീ​സ​ല്‍ മോ​ഷ​ണം പോ​കു​ന്ന​തും പ​തി​വാ​ണ്. ഡീ​സ​ല്‍ ടാ​ങ്കി​ന് പൂ​ട്ടു ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഏ​റെ​യി​ട​ങ്ങ​ളി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​ന്‍ അ​റി​യാ​വു​ന്ന ആ​ര്‍​ക്കും ബ​സു​ക​ള്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്തു​കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പു​തി​യ മോ​ഡ​ല്‍ ബ​സു​ക​ള്‍​ക്കു മാ​ത്ര​മാ​ണു താ​ക്കോ​ല്‍ സം​വി​ധാ​ന​മു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​നം വ​ന്ന​തോ​ടെ പ​ഴ​ക്കം ചെ​ന്ന ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ ഏ​റെ​യും ഡി​പ്പോ​ക​ള്‍​ക്കു സ​മീ​പം വ​ഴി​യോ​ര​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്. ജി​ല്ല​യി​ലെ ഒ​രു ഡി​പ്പോ​യ്ക്കും ഗേ​റ്റില്ല. വാ​ഹ​നം കാ​ക്കാ​ന്‍ സെ​ക്യൂ​രി ജീ​വ​ന​ക്കാ​രും ഇ​ല്ല.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പൊ​ന്‍​കു​ന്നം, എ​രു​മേ​ലി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, വൈ​ക്കം ഡി​പ്പോ​ക​ളി​ല്‍ നി​ര​വ​ധി ബ​സു​ക​ള്‍ റോ​ഡി​ലാ​ണ് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.രാ​ത്രി വ​ര്‍​ക്ക്ഷോ​പ്പി​ല്‍ പ​ണി​ക​ള്‍ ന​ട​ത്തി​യ​ശേ​ഷം സ്ഥ​ല​പ​രി​മി​തി​മൂ​ലം ബ​സു​ക​ള്‍ റോ​ഡ​രു​കി​ലാ​ണ് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.

ഡി​പ്പോ​ക​ളി​ല്ലാ​ത്ത സ്ഥ​ല​ത്ത് ഓ​ട്ടം പോ​യി അ​വി​ടെ രാ​ത്രി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന ബ​സു​ക​ളും സൗ​ക​ര്യം ല​ഭി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് പാ​ര്‍​ക്കിം​ഗ് ചെയ്യുന്നത്.

Related posts

Leave a Comment