കണ്ണൂർ: കേരളത്തിൽ യുഡിഎഫ് ഉറപ്പാണെന്നും പിണറായി വിജയന് ജയിൽ ഉറപ്പാണെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തളിപ്പറമ്പിലും ധർമടത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. തളിപ്പറമ്പിൽ റീപോളിംഗ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി. ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തി. ഇതിനെതിരെ കേസെടുക്കണം. ധർമടത്തും തളിപ്പറമ്പിലും പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറിയെന്നും അദ്ദേഹം ആരോപിച്ചു.
Read MoreDay: April 7, 2021
താലികെട്ട് ദിവസംതന്നെ വോട്ടെടുപ്പ് വന്നെങ്കിലും വധൂവരന്മാർ വോട്ട് മുടക്കിയില്ല! സെബിയും റോസ്മിയും വിവാഹവേഷത്തിൽ ബൂത്തിലെത്തി
മലയാറ്റൂർ: താലികെട്ട് ദിവസംതന്നെ വോട്ടെടുപ്പ് വന്നെങ്കിലും വധൂവരന്മാർ വോട്ട് മുടക്കിയില്ല. മലയാറ്റൂർ പാലാട്ടി സെബിയും തൃശൂർ അരണാട്ടുകര ചാലിശേരിക്കാരി റോസ്മിയുമാണു വിവാഹവേഷത്തിൽ ബൂത്തിലെത്തി വോട്ടു ചെയ്തത്. മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്. രാവിലെ വിവാഹവസ്ത്രമണിഞ്ഞു വോട്ടുചെയ്തശേഷമാണു റോസ്മി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്കു പുറപ്പെട്ടത്. 11.30 ഓടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലായിരുന്നു സെബിയുടെ വോട്ട്. താലികെട്ടിനുശേഷം നവവധുവിനെയും കൂട്ടി സെബി വോട്ടു ചെയ്യാൻ ബൂത്തിലെത്തി. അവിടെനിന്നാണു നവദന്പതികൾ വിവാഹസത്കാരത്തിനെത്തിയത്.
Read Moreരാത്രിസമയം ചൊവ്വയിൽ അതിശൈത്യമാണ്! പെർസീവറൻസ് ദൗത്യം; ഇൻജെനിറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങി
ന്യൂയോർക്ക്: നാസയുടെ ചൊവ്വാദൗത്യം പെർസീവറൻസ് റോവറിൽനിന്ന് ഇൻജെനിറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങി. ഫെബ്രുവരി 18നാണ് പെർസീവറൻസ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്തത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് ചിത്രങ്ങൾ എടുക്കുന്ന ഇൻജെനിറ്റി ഹെലികോപ്റ്റർ ശനിയാഴ്ചയാണു റോവറിൽനിന്നു വിച്ഛേദിക്കപ്പെട്ടത്. ഇൻജെനിറ്റി ഹെലികോപ്റ്ററിലെ സോളാർ പാനലുകൾ ശനിയാഴ്ച പ്രവർത്തിപ്പിച്ചു. രാത്രിസമയം ചൊവ്വയിൽ അതിശൈത്യമാണ്. മൈനസ് 90 ഡിഗ്രി സെൽഷസ് വരെ അന്തരീക്ഷ താപനില താഴും. ഈ സമയത്ത് ഹെലികോപ്റ്ററിലെ ഇലക്ട്രോണിക് ഭാഗങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാൻ താപനില ഉയർത്തുന്നതിനാണുസോളാർ പാനലുകൾ പ്രവർത്തിപ്പിച്ചു നോക്കിയതെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വയിലെ അതിശൈത്യം മറികടക്കുകയാണ് ഇൻജെനിറ്റി ദൗത്യത്തിന്റെ പ്രധാന വെല്ലുവിളിയെന്നു നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പ്രൊജക്ട് മാനേജർ മിമി ഓംഗ് പറഞ്ഞു. വരും ദിവസങ്ങളിൽ റോട്ടർ ബ്ലേഡും മോട്ടോറുകളും ഇൻജെനിറ്റി പ്രവർത്തിപ്പിക്കും. യന്ത്രഭാഗങ്ങൾക്കു കേടുപാടുകളില്ലെങ്കിൽ ഏപ്രിൽ 11 വൈകുന്നേരത്തിനു മുന്പ് ഇൻജെനിറ്റി ചൊവ്വയുടെ അന്തരീക്ഷത്തിൽ ആദ്യപറക്കൽ…
Read Moreഐപിഎൽ ട്വന്റി-20 വെടിക്കെട്ടിന് മൂന്നു നാൾകൂടി
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് വെടിക്കെട്ടിനു തുടക്കമാകാൻ ഇനി ശേഷിക്കുന്നത് വെറും മൂന്നു ദിനം മാത്രം. ഒരു സീസണിന്റെ ഇടവേളയ്ക്കുശേഷമാണ് ഐപിഎൽ ഇന്ത്യൻ മണ്ണിലെത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണ് യുഎഇയിലായിരുന്നു നടത്തിയത്. 14-ാം സീസണിനും കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്. ചില കളിക്കാർക്ക് ഇതിനോടകം കോവിഡ് പിടിപെട്ടു. കഴിഞ്ഞ സീസണിലും സമാന അനുഭവങ്ങൾ ഉണ്ടായെങ്കിലും ടൂർണമെന്റ് വിജയമായിരുന്നു. സ്റ്റേഡിയങ്ങളിൽ കാണികളില്ലെങ്കിലും ഈ സീസണും ആരാധകരെ പ്രീതിപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ബിസിസിഐ. 2021 സീസണ് ഐപിഎൽ കിരീടത്തിനായി കച്ചമുറുക്കുന്ന ടീമുകളെക്കുറിച്ച്… ഹാട്രിക്കിനു മുംബൈ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയകരമായ ടീം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം, രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. നിലവിലെ ചാന്പ്യന്മാരായ മുംബൈ ഹാട്രിക് കിരീടത്തിനായാണു കോപ്പുകൂട്ടുന്നത്. അഞ്ചു തവണ കിരീടം സ്വന്തമാക്കിയ ടീമാണു മുംബൈ. ബാറ്റിംഗ്: പവർ പാക്ക്ഡ് ബാറ്റിംഗ് ലൈനപ്പാണു മുംബൈയുടെ…
Read Moreഅകലം കുറച്ച് ബാഴ്സ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തിരിച്ചെത്തി. ഹോം മത്സരത്തിൽ വയ്യഡോലിഡിനെ 1-0ന് ബാഴ്സ പരാജയപ്പെടുത്തി. 90-ാം മിനിറ്റിൽ ഒസമൻ ഡെംബലെയായിരുന്നു ബാഴ്സയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സ ഇതോടെ ഒന്നാക്കി കുറച്ചു. 29 മത്സരം പൂർത്തിയായപ്പോൾ അത്ലറ്റിക്കോയ്ക്ക് 66 പോയിന്റാണുള്ളത്. ബാഴ്സ 65 പോയിന്റുമായി രണ്ടാമതും റയൽ മാഡ്രിഡ് 63 പോയിന്റുമായി മൂന്നാമതുമുണ്ട്. ലീഗിൽ നിലവിൽ ഏറ്റവും ഫോമിലുള്ള ടീമാണു ബാഴ്സ. തുടർച്ചയായ 17-ാം മത്സരത്തിലാണു ബാഴ്സ തോൽവിയില്ലാതെ കളം വിടുന്നത്. ഡിസംബർ അഞ്ചിനു കാഡിഫിനോടു പരാജയപ്പെട്ടശേഷം ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല.
Read Moreജയലളിതയുടെ തോഴി ശശികലയുടെ പേര് പട്ടികയിലില്ല, വോട്ട് ചെയ്യാനായില്ല! ശശികലയ്ക്കു ദുഃഖമുണ്ടെന്ന് അഭിഭാഷകൻ
ചെന്നൈ: 16-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഇന്നലെ വിധിയെഴുതിയപ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലയ്ക്കു വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടർപട്ടികയിൽനിന്നു ശശികലയുടെ പേരു നീക്കിയതാണു കാരണം. വോട്ട് രേഖപ്പെടുത്താനാകാത്ത തിൽ ശശികലയ്ക്കു ദുഃഖമുണ്ടെന്ന് അഭിഭാഷകൻ രാജ സെന്തുർപാണ്ഡ്യൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2019 ജനുവരി31 നു ശശികലയുടെ പേരു നീക്കം ചെയ്തതായാണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ അനീതിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രാജ പറഞ്ഞു. ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയിലായിരുന്നു ശശികല താമസിച്ചിരുന്നത്. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് വസതി സർക്കാർ ഏറ്റെടുത്തു സ്മാരകമാക്കി. 2017 ഫെബ്രുവരിയിൽ അനധികൃത സ്വത്തുസന്പാദനക്കേസിൽ കുറ്റക്കാരിയെന്നു കണ്ട് ശശികലയെ കോടതി ശിക്ഷിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്പോഴാണ് പേരു നീക്കിയത്. തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ അണ്ണാ ഡിഎംകെ സ്ഥാനാർഥിയായി ശശികലയുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ,…
Read Moreകോവിഡ് പരിശോധന! കേരളത്തിന് അലംഭാവമെന്നു കേന്ദ്രം; രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തേക്കാൾ മോശമാവുന്നു
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങളിൽ പലതും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തേക്കാൾ മോശമാവുകയാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആർടിപിസിആർ പരിശോധന 70 ശതമാനത്തിനു മുകളിലേക്ക് ഉയർത്തണമെന്നു നിർദേശം നൽകിയിട്ടും കേരളവും മഹാരാഷ്ട്രയും കണക്കിലെടുത്തിട്ടില്ല. കേരളത്തിൽ ആർടിപിസിആർ ടെസ്റ്റ് ഒരു ഘട്ടത്തിലും 53 ശതമാനത്തിൽ കൂടിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആർടിപിസിആർ പരിശോധനയുടെ അനുപാതം 45 ശതമാനമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കേസുകൾ വീണ്ടും ഉയരുകയാണ്. ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആഴ്ചയിലെ രോഗസ്ഥിരീകരണനിരക്ക് 5.09 ശതമാനമായി ഉയർന്നുവെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. മഹാരാഷ്ട്രയിൽ 60 ശതമാനം മാത്രമേ ആർടിപിസിആർ പരിശോധനകളുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞതവണത്തേക്കാൾ കോവിഡ് വ്യാപനം വളരെ വേഗത്തിലാണെന്ന് നീതി ആയോഗ്…
Read Moreഐപിഎലിൽ കോവിഡ് പിടിമുറുക്കുന്നു; കിരണ് മോറെയ്ക്ക് കോവിഡ്
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2021 സീസണ് ആരംഭിക്കാൻ രണ്ടു ദിനങ്ങൾ മാത്രംശേഷിക്കേ കോവിഡ് രോഗ ഭീഷണി ഗുരുതരമായി. മുംബൈ ഇന്ത്യൻസിന്റെ ബയോസെക്യൂർ ബബിളിനുള്ളിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ നീട്ടിവച്ചേക്കുമെന്ന ആശങ്ക ഉയർന്നു. കോവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിംഗ് കണ്സൾട്ടന്റ് കിരണ് മോറെ കോവിഡ് പോസിറ്റീവായതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്സർ പട്ടേൽ, റോയൽ ചലഞ്ചേവ്സ് ഓപ്പണർ ദേവ്ദത്ത് പടിക്കൽ എന്നിവർ കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.
Read Moreപാലക്കാട് വിജയം ഉറപ്പ്, 45 സീറ്റുകൾ വരെ എൻഡിഎക്ക് ലഭിക്കും: ഇ. ശ്രീധരൻ
പാലക്കാട്: സംസ്ഥാനത്ത് എൻഡിഎ 45 സീറ്റുകൾ വരെ നേടുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ. പാലക്കാട്ടെ തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് തനിക്ക് വോട്ട് ലഭിച്ചത്. എല്ലാക്കാലവും ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തൂക്കുമന്ത്രിസഭ വന്നാല് ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ട നിലയിൽ
അലൻ(ടെകസസ്): ബംഗ്ലാദേശിൽ നിന്നും അമേരിക്കയിലെ ടെകസസ് സംസ്ഥാനത്തെ അലൻ(ഡാളസ്) പട്ടണത്തിൽ കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ. ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെയാണ് ഒരു കുടുംബത്തിൽ ആറുപേരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി വിവരം ലഭിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഇരട്ട സഹോദരങ്ങളായ ഫർബിൻ തൗഹിദ്(19), ഫർഹൻ തൗഹിദ്(19). ഇവരുടെ ജേഷ്ഠസഹോദരൻ തൻവിർ തൗഹിദ്. മാതാപിതാക്തളായ തൗഹിദുൾ ഇസ്ലാം(54), ഐറിൻ ഇസ്ലാം(56). മുത്തശ്ശി അൽറ്റഫണ് നിസാ(77) എന്നിവരാണ് ഇവർ താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്. ജീവനൊടുക്കാൻ തീരുമാനിച്ച ഫർഹൻ തൗഹിദ്, തൻവീർ തൗഹിദ് എന്നിവരാണ് മറ്റു നാലുപേരേയും വെടിവച്ചശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്. സഹോദര·ാരായ ഫർബിനും തൻവീറും വിഷാദരോഗത്തിന് അടിമകളാണെന്ന് അറിയുന്നു. രോഗം ഒരുവർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരേയും കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഫർഹൻ ഇൻസ്റ്റാഗ്രാമിൽ എഴുതിയിരുന്നു. കൊലപാതകം…
Read More