ജയലളിതയുടെ തോഴി ശശികലയുടെ പേര് പട്ടികയിലില്ല, വോട്ട് ചെയ്യാനായില്ല! ശ​​​ശി​​​ക​​​ല​​​യ്ക്കു ദുഃ​​​ഖ​​​മു​​​ണ്ടെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ

ചെ​​​ന്നൈ: 16-ാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​മി​​​ഴ് ജ​​​ന​​​ത ഇ​​​ന്ന​​​ലെ വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​പ്പോ​​​ൾ അ​​​ന്ത​​​രി​​​ച്ച മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ജെ. ​​​ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ തോ​​​ഴി വി.​​​കെ. ശ​​​ശി​​​ക​​​ല​​​യ്ക്കു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി​​​ല്ല.

വോ​​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ​​​നി​​​ന്നു ശ​​​ശി​​​ക​​​ല​​​യു​​​ടെ പേ​​​രു നീ​​​ക്കി​​​യ​​​താ​​​ണു കാ​​​ര​​​ണം. വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കാ​​​ത്ത തി​​​​​​ൽ ശ​​​ശി​​​ക​​​ല​​​യ്ക്കു ദുഃ​​​ഖ​​​മു​​​ണ്ടെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ രാ​​​ജ സെ​​​ന്തു​​​ർ​​​പാ​​​ണ്ഡ്യ​​​ൻ പ​​​റ​​​ഞ്ഞു.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 2019 ജ​​​നു​​​വ​​​രി31 നു ​​​ശ​​​ശി​​​ക​​​ല​​​യു​​​ടെ പേ​​​രു നീ​​​ക്കം ചെ​​​യ്ത​​​താ​​​യാ​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​അ​​​നീ​​​തി​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും രാ​​​ജ പ​​​റ​​​ഞ്ഞു.

ജ​​യ​​ല​​ളി​​ത​​യു​​ടെ പോ​​യ​​സ് ഗാ​​ർ​​ഡ​​നി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു ശ​​ശി​​ക​​ല താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ജ​​യ​​ല​​ളി​​ത​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് വ​​സ​​തി സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ത്തു സ്മാ​​ര​​ക​​മാ​​ക്കി.

2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തുസ​​​ന്പാ​​​ദ​​​ന​​​ക്കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രി​​​യെ​​​ന്നു ക​​​ണ്ട് ശ​​​ശി​​​ക​​​ല​​​യെ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു പ​​​ര​​​പ്പ​​​ന അ​​​ഗ്ര​​​ഹാ​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്പോ​​​ഴാ​​​ണ് പേ​​​രു നീ​​​ക്കി​​​യ​​​ത്.

തൗ​​​സ​​​ന്‍റ് ലൈ​​​റ്റ്സ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ അ​​​ണ്ണാ​​​ ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ശ​​​ശി​​​ക​​​ല​​​യു​​​ടെ പേ​​​ര് ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, താ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തിലേക്കി​​​ല്ലെ​​​ന്നു ശ​​​ശി​​​ക​​​ല പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment