ന്യൂയോർക്ക്: കോവിഡ് സുഖപ്പെട്ട യുവാക്കൾക്കു വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണത്തിൽ വ്യക്തമായി. പ്രതിരോധശേഷി കൂട്ടാനും രോഗം വീണ്ടും പിടിപെടാതിരിക്കാനും മറ്റുള്ളവർക്കു രോഗം പകരാതിരിക്കാനും വാക്സിൻ എടുക്കുകയെന്ന പോംവഴി മാത്രമേയുള്ളൂവെന്നു ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ന്യൂയോർക്കിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കൻ സേനയിലെ 18-20 പ്രായമുള്ള മൂവായിരത്തിനു മുകളിൽ മറീൻ കോർ പട്ടാളക്കാരെയാണു പഠനത്തിനു വിധേയമാക്കിയത്.
Read MoreDay: April 30, 2021
എന്തുകൊണ്ട് വാക്സിന് രണ്ടു വില? വില നിർണയം കമ്പനികൾക്ക് വിട്ട് നൽകരുത്; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വാക്സിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തുകൊണ്ടാണ് രണ്ടു വിലയെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണിതെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിൽ എങ്ങനെ തുല്യത ഉറപ്പാക്കുമെന്ന് ആരാഞ്ഞ കോടതി, വാക്സിൻ ഉത്പാജനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. വാക്സിൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. മറ്റ് പ്രതിരോധ കുത്തിവയ്പ്പുകൾ പോലെ ഇതും സൗജന്യമാക്കാൻ ആലോചിക്കണം. സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാം. പല സംസ്ഥാനങ്ങളിലും ഓക്സിജൻ ആവശ്യത്തിന് ഇല്ലെന്നും കോടതി പറഞ്ഞു. നിർബന്ധിത പേറ്റന്റ് വാങ്ങി വാക്സിൻ വികസനത്തിന് നടപടി സ്വീകരിച്ചു കൂടെ. കേന്ദ്രസർക്കാരിന് തന്നെ നൂറ് ശതമാനം വാക്സിനും വാങ്ങി വിതരണം ചെയ്തുകൂടെയെന്നും കോടതി ചോദിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണം. നിരക്ഷരരായ ആളുകളുടെ വാക്സിൻ…
Read Moreഡൽഹിയിൽ ആശുപത്രിക്കു മുന്നിൽ ചികിത്സയ്ക്കു കാത്തുകിടന്ന മുൻ അംബാസഡർക്കു ദയനീയ അന്ത്യം ! സംഭവത്തിൽ പ്രതിഷേധം…
ജോർജ് കള്ളിവയലിൽന്യൂഡൽഹി: കോവിഡ് ബാധിതനായതിനെത്തുടർന്നു ചികിത്സതേടിആശുപത്രിക്കു മുന്നിലെ പാർക്കിംഗിൽ വാഹനത്തിൽ മണിക്കൂറുകൾ കാത്തുകിടന്ന മുൻ അംബാസഡറുടെ മരണം നയതന്ത്ര കേന്ദ്രങ്ങളിൽ ഞെട്ടലും രാജ്യത്തിനു നാണക്കേടുമായി. സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽപേർ രംഗത്തുവന്നു. അൾജീരിയ, ബ്രൂണൈ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർ ആയിരുന്ന ഡോ. അശോക് കുമാർ അംറോഹിക്കാണു ഡൽഹി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിക്കു മുന്നിൽ ചികിത്സ കിട്ടാതെ ദയനീയ അന്ത്യം. അശോക് കുമാറിന്റെ വേർപാടിൽ കേന്ദ്ര വിദേശകാര്യമന്ത്രിയും സഹപ്രവർത്തകനുമായിരുന്ന ഡോ. എസ്. ജയശങ്കർ അനുശോചനം രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ പ്രവേശനം കിട്ടാതെയാണു മരണമെന്ന കാര്യം പരാമർശിച്ചിരുന്നില്ല. ഖത്തറിൽ മൂന്നു വർഷത്തോളം ഫസ്റ്റ് സെക്രട്ടറിയായിരുന്ന കാലത്ത് പ്രവാസി മലയാളികളുടെ ഉറ്റസുഹൃത്തായിരുന്നു ഇദ്ദേഹം. രാജ്യതലസ്ഥാനത്തു ചികിത്സ കിട്ടാതെ മുതിർന്ന നയതന്ത്രജ്ഞൻ മരിച്ച സംഭവത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ കടുത്ത അമർഷവും പ്രതിഷേധവും അറിയിച്ചു. അപമാനകരമായ ഈ സംഭവ ത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് നെതർലൻഡ്സിലെ മുൻ…
Read Moreപ്രാണവായുവിന് സച്ചിൻ ഒരു കോടി നൽകി
മുംബൈ: കോവിഡ് രോഗികൾക്കായി ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ എത്തിക്കാൻ സച്ചിൻ തെൻഡുൽക്കർ ഒരു കോടി രൂപ സഹായം നൽകി. ആശുപത്രികൾക്ക് പ്രാണവായു എത്തിക്കാനായി ആരംഭിച്ച മിഷൻ ഓക്സിജൻ യജ്ഞത്തിനാണ് സച്ചിൻ തുക കൈമാറിയത്. രാജ്യം ഗുരുതര പ്രതിസന്ധിയിൽ കഴിയുന്പോൾ സഹായം നൽകാതെ പിറന്നാൾ ആഘോഷിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സച്ചിനെതിരേ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. മലയാളികൾ അടക്കമുള്ളവർ സച്ചിനെ ട്രോളിക്കൊണ്ട് പോസ്റ്റുകൾ നിറച്ചിരുന്നു. മിഷൻ ഓക്സിജന്‍ തന്റെ സംഭാവന നൽകിയതായും അവരുടെ ശ്രമങ്ങൾ എത്രയും പെട്ടെന്ന് രാജ്യത്തെങ്ങുമുള്ള രോഗികൾക്ക് താങ്ങാകട്ടെയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. താൻ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് രാജ്യം നൽകിയ പിന്തുണ ഓർമിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read Moreആരോഗ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില! സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700!
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉത്തരവിനു പുല്ലുവില. നഗരത്തിലെ സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700 തന്നെ. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലെ വാർത്ത മാത്രമാണ് കണ്ടിട്ടുള്ളു എന്നും അധികൃതരുടെ ഭാഗത്തു നിന്നും നിരക്കു കുറക്കാൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ലാബുകാരുടെ മറുപടി. ഇന്നു രാവിലെ കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ലാബിൽ എത്തിയ മാധ്യമ പ്രവർത്തകനായ വ്യക്തിയോട് ആർടിപിസിആർ പരിശോധനയ്ക്കു 1700 ഈടാക്കുകയും ഇതു ചോദിച്ചപ്പോൾ നിരക്കു കുറക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് ലാബിലെ ജീവനക്കാരി പറഞ്ഞത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ നിരക്ക് കൂടിയാലും ഫലം വേഗത്തിൽ ലഭിക്കുന്നതിനായി ലാബുകാർ ആവശ്യപ്പെടുന്നത് നൽകാൻ പൊതുജനം നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുന്പോഴാണ് സ്വകാര്യ…
Read Moreപത്തനംതിട്ടയിൽ ഒാക്സിജന്‍ സിലിണ്ടര്‍ കരുതല്‍ ശേഖരം കുറയുന്നു ! ഒപ്പം വാക്സിൻ ക്ഷാമവും…
പത്തനംതിട്ട: കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനയേ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലടക്കം ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിലിണ്ടറുകള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതു പതിവുള്ളതാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. നിലവില്‍ സ്ഥിതി ഗുരുതരമല്ലെന്നും താത്കാലിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്നുമാണ് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തോജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയില്‍ കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. 123 കോവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ആവശ്യം ഉണ്ടാകുന്നുണ്ട്. 93 സിലിണ്ടറുകള്‍ ഉണ്ടെങ്കിലും കരുതല്‍ ശേഖരത്തിലുള്ളവയില്‍ ഭൂരിഭാഗവും കാലിയാണ്. അടിയന്തരഘട്ടത്തെ നേരിടാന്‍ കരുതല്‍ ശേഖരത്തിലേക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 26 സിലിണ്ടറുകള്‍ എത്തിച്ചത്. സ്വകാര്യമേഖലയുടെ സഹായത്തോടെ എറണാകുളത്ത് നിന്ന് കൂടുതല്‍ സിലിണ്ടറുകള്‍…
Read Moreവോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ തുടങ്ങി ! സജ്ജീകരണങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: 114 കേന്ദ്രങ്ങളിലായി വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. എട്ടരയോടെ വോട്ടിംഗ് മെഷിനുകളിലെ വോട്ടുകൾ എണ്ണും. 24709 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ പ്രക്രിയയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 114 കേന്ദ്രങ്ങളിലെ 633 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. അതിൽ 106 എണ്ണത്തിൽ ആണ് പോസ്റ്റൽ വോട്ടുകൾ എണ്ണുക. വോട്ടിംഗ് മെഷീനുകൾക്കായി 527 ഹാളുകൾ സ്ജജീകരിച്ചിട്ടുണ്ട്. ഒരു ഹാളിൽ ഏഴു മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കമ്മീഷന്റെ ’വോട്ടർ ഹെൽപ്ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിനുപുറമേ, മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും…
Read Moreമദ്യശാലകൾക്ക് “വിഐപി’ സുരക്ഷ ! ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്പോൾ മദ്യപന്മാർ മദ്യശാലകൾ കുത്തിത്തുറക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ…
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും വിഐപി സുരക്ഷ. ജില്ലാ പോലീസ് മേധാവിമാരുടേയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തിൽ കനത്ത കാവലും സുരക്ഷയുമാണ് മദ്യശാലകള്‍ക്കും മറ്റും ഒരുക്കിയത്. മോഷണസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്രയും സുരക്ഷ പോലീസും എക്സൈസും ഏര്‍പ്പെടുത്തുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു. കോവിഡ് വ്യാപനത്തത്തുടര്ന്ന് കഴിഞ്ഞ ദിവസം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലാണ് പ്രഖ്യാപനവും മദ്യശാലകള്‍ അടച്ചതും. അതിനാല്‍ പലര്‍ക്കും മദ്യം ആവശ്യത്തിന് സൂക്ഷിക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മദ്യവില്‍പ്പന വീണ്ടും ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ മേയ് രണ്ടു മുതല്‍ ഒന്‍പതു വരെ അതിതീവ്ര നിയന്ത്രണമെന്ന മുന്നറിയിപ്പ് വന്നതോടെ മദ്യത്തിന് കടുത്ത ക്ഷാമമായി. ഈ സാഹചര്യത്തിലാണ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍…
Read Moreയുവാവ് കോവിഡ് ബാധിച്ചു മരിച്ചു
ആലുവ: യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. കടുങ്ങല്ലൂര്‍ മൂത്തേടത്ത് രാജീവ് (44) ആണ് മരിച്ചത്.രാഷ്ട്രദീപിക കൊച്ചി യൂണിറ്റില്‍ 14 വര്‍ഷത്തോളം സര്‍ക്കുലേഷന്‍ എക്സിക്യുട്ടീവ് ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എടയാര്‍ പൊതുശ്മശാനത്തില്‍. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രാജീവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെ കാക്കനാട് സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. കടുങ്ങല്ലൂര്‍ മൂത്തേടത്ത് പരേതരായ രാജശേഖരന്റെയും വല്‍സലയുടെയും മകനാണ്. ഭാര്യ: ഗീതു. മകന്: സിദ്ധാര്‍ഥ് ആര്യന് (ഒന്നര വയസ്). അജയനും രഞ്ജിത്തും സഹോദരങ്ങളാണ്.
Read Moreപാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി! തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് മദ്യം ഒഴുക്കാൻ നീക്കം സജീവം…
പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Read More