പ്രാ​ണ​വാ​യു​വി​ന് സ​ച്ചി​ൻ ഒ​രു കോ​ടി ന​ൽ​കി

മും​ബൈ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഓ​ക്സിജൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റു​ക​ൾ എ​ത്തി​ക്കാ​ൻ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഒ​രു കോ​ടി രൂ​പ സ​ഹാ​യം ന​ൽ​കി.

ആ​ശു​പ​ത്രി​ക​ൾ​ക്ക് പ്രാ​ണ​വാ​യു എ​ത്തി​ക്കാ​നാ​യി ആ​രം​ഭി​ച്ച മി​ഷ​ൻ ഓ​ക്സി​ജ​ൻ യ​ജ്ഞ​ത്തി​നാ​ണ് സ​ച്ചി​ൻ തു​ക കൈ​മാ​റി​യ​ത്.

രാ​ജ്യം ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്പോ​ൾ സ​ഹാ​യം ന​ൽ​കാ​തെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ച്ചി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​ച്ചി​നെ ട്രോ​ളി​ക്കൊ​ണ്ട് പോ​സ്റ്റു​ക​ൾ നി​റ​ച്ചി​രു​ന്നു.

മി​ഷ​ൻ ഓ​ക്സി​ജ​ന് ത​ന്‍റെ സം​ഭാ​വ​ന ന​ൽ​കി​യ​താ​യും അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യ​ത്തെ​ങ്ങു​മു​ള്ള രോ​ഗി​ക​ൾ​ക്ക് താ​ങ്ങാ​ക​ട്ടെ​യെ​ന്നും സ​ച്ചി​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

താ​ൻ ക്രി​ക്ക​റ്റി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്ത് രാ​ജ്യം ന​ൽ​കി​യ പി​ന്തു​ണ ഓ​ർ​മി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment