കോ​ട്ട​യ​ത്ത് തെ​രു​വു​നാ​യ​യെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി ! മൃ​ത​ദേ​ഹ​ത്തി​ന് താ​ഴെ ഇ​ല​യും പൂ​ക്ക​ളും വെ​ച്ചി​രു​ന്നു…

കോ​ട്ട​യ​ത്ത് തെ​രു​വു​നാ​യ​യെ അ​ജ്ഞാ​ത​ര്‍ കൊ​ന്ന് കെ​ട്ടി​തൂ​ക്കി. കോ​ട്ട​യം പെ​രു​ന്ന​യി​ല്‍ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ണ് സം​ഭ​വം. മാ​സ​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​യി​രു​ന്ന നാ​യ​യെ​യാ​ണ് കൊ​ന്ന് കെ​ട്ടി​തൂ​ക്കി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് താ​ഴെ ഇ​ല​യും പൂ​ക്ക​ളും വ​ച്ചി​രു​ന്നു. ആ​രാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, കോ​ട്ട​യം മു​ള​ക്കു​ള​ത്ത് നാ​യ​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്‌​ക്കെ​തി​രാ​യ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് വെ​ള​ളൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രെ​ത്തി ച​ത്ത നാ​യ​ക​ളു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്കോ​ട്, ക​യ്യൂ​രി​ക്ക​ല്‍, കീ​ഴൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 12 നാ​യ​ക​ളാ​ണ് ച​ത്ത​ത്. വി​ഷം കൊ​ടു​ത്തു കൊ​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് നാ​യ​ക​ളു​ടെ​യെ​ല്ലാം ശ​വ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​യാ​യ​തി​നാ​ല്‍ സം​ഭ​വ​ത്തെ പ​റ്റി അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന്റെ നി​ല​പാ​ട്.

Read More

‘വ​ര​ത്ത​നാ​യ’ രാ​ജ​വെ​മ്പാ​ല സു​ജി​ത്തി​നൊ​പ്പം കാ​റി​ല്‍ ക​റ​ങ്ങി​യ​ത് ഒ​രു മാ​സം ! ആ​ര്‍​പ്പൂ​ക്ക​ര​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യു​ടെ ക​ഥ​യി​ങ്ങ​നെ…

ഒ​രു മാ​സ​ത്തോ​ളം കാ​റി​ല്‍ ക​യ​റി ക​റ​ങ്ങി​യ രാ​ജ​വെ​മ്പാ​ല ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സം കൊ​ടും​വി​ഷ​മു​ള്ള പാ​മ്പു​മാ​യാ​ണ് താ​ന്‍ കാ​റോ​ടി​ച്ച​തെ​ന്ന് ഓ​ര്‍​ക്കു​മ്പോ​ള്‍ സു​ജി​ത്തി​ന്റെ വി​റ​യ​ല്‍ മാ​റു​ന്നി​ല്ല. നി​ല​മ്പൂ​ര്‍ കാ​ട്ടി​ല്‍​നി​ന്നും കാ​റി​ല്‍ ക​യ​റി​ക്കൂ​ടി നാ​ടു​മു​ഴു​വ​ന്‍ ചു​റ്റി​യ രാ​ജ​വെ​മ്പാ​ല ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യ​പ്പോ​ള്‍ സു​ജി​ത്തി​നൊ​പ്പം ആ​ര്‍​പ്പൂ​ക്ക​ര​യി​ലെ അ​യ​ല്‍​വാ​സി​ക​ള്‍​ക്കു കൂ​ടി​യാ​ണ് ആ​ശ്വാ​സ​മാ​യ​ത്. ഒ​രു മാ​സം മു​ന്‍​പാ​ണ് സു​ജി​ത്തും സു​ഹൃ​ത്തു​ക്ക​ളും നി​ല​മ്പൂ​രി​ല്‍ ലി​ഫ്റ്റി​ന്റെ പ​ണി​ക്കാ​യി പോ​യ​ത്. കാ​ടി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു ജോ​ലി. തി​രി​ച്ചു വ​രാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ കാ​റി​ന്റെ പ​രി​സ​ര​ത്ത് ഇ​വ​ര്‍ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടു. പി​ന്നീ​ട് കാ​ണാ​താ​യ പാ​മ്പ് കാ​റി​ന​ക​ത്ത് ക​യ​റി​യി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പാ​മ്പ് കാ​റി​ല്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്ന അ​നു​മാ​ന​ത്തി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​ര്‍ നി​ല​മ്പൂ​രി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ത്. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ​തേ കാ​റു​മാ​യി കു​ടും​ബ​മ​ട​ക്കം പ​ല​യി​ട​ത്തും യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച മു​മ്പ് കാ​ര്‍ ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​ന്റെ പ​ടം ക​ണ്ട​ത്. ഞെ​ട്ടി​പ്പോ​യ…

Read More

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വീ​ടി​നു നേ​രേ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ക​ല്ലേ​റ് ! അ​ക്ര​മി​ക​ള്‍ എ​ത്തി​യ​ത് സ്‌​കൂ​ട്ട​റി​ല്‍…

കോ​ട്ട​യം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വീ​ടി​നു നേ​രെ അ​ര്‍​ധ രാ​ത്രി​യി​ല്‍ ക​ല്ലേ​റ്. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷൈ​നി സ​ന്തോ​ഷി​ന്റെ വെ​ള്ളി​ലാ​പ്പി​ള​ളി​യി​ലെ വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ 12.30നു ​ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ല്‍ ജ​ന​ല്‍ ചി​ല്ല് ത​ക​ര്‍​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഷൈ​നി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ മ​ഴ​ക്കോ​ട്ട് ധ​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷൈ​നി ഇ​ട​തു മു​ന്ന​ണി യോ​ടൊ​പ്പം ചേ​ര്‍​ന്ന് പ്ര​സി​ഡ​ന്റാ​യ​തി​ലെ വി​രോ​ധം മൂ​ല​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പാ​ലാ ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി, രാ​മ​പു​രം എ​സ്എ​ച്ച്ഒ കെ.​എ​ന്‍. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി അ​ട​ക്കം നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് ഗു​ണ്ടാ ബ​ന്ധം ? ഐ ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​ത്…

കോ​ട്ട​യം ജി​ല്ല​യി​ല്‍ നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് ഗു​ണ്ടാ​ബ​ന്ധ​മെ​ന്ന് ഐ.​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. ച​ങ്ങ​നാ​ശേ​രി ഡി.​വൈ.​എ​സ്.​പി, സൈ​ബ​ര്‍ സെ​ല്ലി​ലെ ഒ​രു ഓ​ഫീ​സ​ര്‍, ര​ണ്ട് സി​വി​ല്‍ പോ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ഗു​ണ്ടാ​ബ​ന്ധ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി ശി​പാ​ര്‍​ശ ചെ​യ്ത് ഐ.​ജി പി.​പ്ര​കാ​ശ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യ അ​രു​ണ്‍ ഗോ​പ​നു​മാ​ണ് ഇ​വ​ര്‍​ക്ക് ബ​ന്ധം. ഏ​താ​നും മാ​സം മു​ന്‍​പ് ഒ​രു യ​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ ത​ള്ളി​യ സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണ് അ​രു​ണ്‍ ഗോ​പ​നെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്‍​പ് ഹ​ണി ട്രാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് പോ​ലീ​സ് അ​രു​ണി​നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​ന്ന് രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​സ്പി അ​രു​ണി​നെ ത​ന്റെ പേ​ര് പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ വ​ക​വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് കോ​ട്ട​യം എ​സ്.​പി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. എ​സ്.​പി ഈ ​റി​പ്പോ​ര്‍​ട്ട് ഐ.​ജി​ക്ക് കൈ​മാ​റു​ക​യും ഐ.​ജി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തും മൂ​ന്നു…

Read More

പി.​സി ജോ​ര്‍​ജി​ന് ചൊ​വ്വാ​ഴ്ച കോ​ട്ട​യ​ത്ത് വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​മ്പി​ച്ച സ്വീ​ക​ര​ണം…

  കോ​ട്ട​യം: മ​ത വി​ദ്വേ​ഷം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട മു​ന്‍ എം​എ​ല്‍​എ പി.​സി ജോ​ര്‍​ജി​ന് കോ​ട്ട​യ​ത്ത് ചൊ​വ്വാ​ഴ്ച്ച സ്വീ​ക​ര​ണം. വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ​യും പൗ​ര സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ടൗ​ണി​ല്‍ വ​ച്ചാ​ണ് സ്വീ​ക​ര​ണം ന​ല്‍​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച്ച ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് പി.​സി ജോ​ര്‍​ജി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ത വി​ദ്വേ​ഷം പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ ഇ​സ്ലാ​മി​ക നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ പോ​ലും ത​യാ​റാ​കാ​തി​രു​ന്ന പോ​ലീ​സ് പി.​സി ജോ​ര്‍​ജി​നെ മാ​ത്രം അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ വ​ലി​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ജാ​മ്യം കി​ട്ടി​യ ജോ​ര്‍​ജി​ന്റെ ആ​ദ്യ പ്ര​തി​ക​ര​ണം.

Read More

വൈഫ് സ്വാപ്പിംഗ് കേരളത്തിലും ! ഇണകളെ പരസ്പരം വെച്ചുമാറുന്ന വന്‍സംഘം കോട്ടയത്ത് പിടിയില്‍;പ്രവര്‍ത്തനം മെസേജിംഗ് ആപ്പുകളിലൂടെ…

ഇണകളെ പരസ്പരം വെച്ചുമാറുന്ന ‘വൈഫ് സ്വാപ്പിംഗ്’ സമ്പ്രദായം കേരളത്തിലും പിടിമുറുക്കുന്നു.പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയിലായി. ആറുപേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍…

Read More

ആരോഗ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില! സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ഇ​പ്പോ​ഴും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1700!

കോട്ടയം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1700 രൂ​പ​യി​ൽ​നി​ന്ന് 500 രൂ​പ​യാ​ക്കി കു​റ​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ഇ​പ്പോ​ഴും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1700 ത​ന്നെ. ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത മാ​ത്ര​മാ​ണ് ക​ണ്ടി​ട്ടു​ള്ളു എ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും നി​ര​ക്കു കു​റ​ക്കാ​ൻ ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ലാ​ബു​കാ​രു​ടെ മ​റു​പ​ടി. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ലാ​ബി​ൽ എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ വ്യ​ക്തി​യോ​ട് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു 1700 ഈ​ടാ​ക്കു​ക​യും ഇ​തു ചോ​ദി​ച്ച​പ്പോ​ൾ നി​ര​ക്കു കു​റ​ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ലാ​ബി​ലെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞ​ത്. കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ര​ക്ക് കൂ​ടി​യാ​ലും ഫ​ലം വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ലാ​ബു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ന​ൽ​കാ​ൻ പൊ​തു​ജ​നം നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി എ​ല്ലാ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്പോ​ഴാ​ണ് സ്വ​കാ​ര്യ…

Read More

പാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി! തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് മദ്യം ഒഴുക്കാൻ നീക്കം സജീവം…

പാ​ലാ: ലോ​റി​യി​ൽ ക​ട​ത്തി​യ നൂ​റി​ല​ധി​കം കേ​സ് വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പാ​ലാ ഏ​റ്റു​മാ​നൂ​ർ റൂ​ട്ടി​ൽ അ​രു​ണാ​പു​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യം വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലാ പോ​ലീ​സി​നു ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​റി​യി​ൽ കേ​സു​ക​ളി​ലാ​യി അ​ടു​ക്കി​വെ​ച്ചി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം ക​ട​ത്തി​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മം​ഗ​ലാ​പു​ര​ത്തു​നി​ന്നും പാ​ലാ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ട്ടി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ വി​ല്പ​ന ശാ​ല​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രാ​നി​രി​ക്കെ ജി​ല്ല​യി​ലേ​ക്കു അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Read More

ഒന്നു സഹായിക്കുമോയെന്ന് ചോദിച്ച് വിളിച്ച യുവതി ബിസിനസുകാരനെ പാട്ടിലാക്കി ! യുവതി പറഞ്ഞതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ബിസിനസുകാരന് ആകെ നഷ്ടം; കോട്ടയെത്തെ ഹണിട്രാപ് കഥയിങ്ങനെ…

കോട്ടയത്തെ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്‌റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു സന്ധിക്കാം എന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. ഫോണിലൂടെ കേട്ട സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് വ്യവസായിക്ക്് കെണിയിലകപ്പെട്ട കാര്യം മനസ്സിലായത്. അവിടെ കാത്തിരുന്ന സംഘം ഇയാളുടെ ഷര്‍ട്ട് അഴിച്ചു മാറ്റിയ ശേഷം വിവസ്ത്രയായ സ്ത്രീയ്‌ക്കൊപ്പം ഇരുത്തി ബലമായി ഫോട്ടോയെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പിന്നീട് ഈ ഫോട്ടോ…

Read More

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്: കോട്ടയത്ത് ആറ്, ഇടുക്കിയില്‍ നാല്; കോട്ടയത്തെ ചുമട്ടു തൊഴിലാളിയില്‍ നിന്ന് രോഗം പടര്‍ന്നത് രണ്ടു പേര്‍ക്ക്; ഇടുക്കിയില്‍ രണ്ടു കൗമാരക്കാര്‍ക്കും രോഗബാധ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. മറ്റൊരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണ്. ബാക്കിയുള്ള ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ രോഗമുക്തി നേടി. 481 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 ആശുപത്രികളിലും കഴിയുന്നു. 104 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാന്പിളുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണ്.…

Read More