പ്രിയങ്ക ചോപ്ര കാരണം തനിക്കു സിനിമയില്‍ അവസരമൊന്നും ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രിയങ്കയുടെ ബന്ധുവും നടിയുമായ മീര ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍. മീരയുടെ വാക്കുകള്‍ ഇങ്ങനെ… കരിയറില്‍ ആരും എന്നെ സഹായിച്ചിട്ടില്ല. പ്രിയങ്ക കാരണം പ്രത്യേകിച്ച് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമയെക്കുറിച്ച് അറിവുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചത്. ഞാന്‍ ബോളിവുഡിലേക്ക് വരുന്ന കാലത്തു തന്നെയാണ് പ്രിയങ്കയുടെ സഹോദരി പരിണീതി ചോപ്രയും സിനിമയിലേക്ക് വരുന്നത്. സത്യസന്ധമായി പറയട്ടെ വലിയ താരതമ്യങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.പ്രിയങ്ക കാരണം എനിക്ക് പ്രത്യേകിച്ച് അവസരമൊന്നും ലഭിച്ചിട്ടില്ല. ആരും പ്രിയങ്കയുടെ സഹോദരി എന്ന നിലയില്‍ എന്നെ പരിഗണിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ പ്രിയങ്കയുടെ ബന്ധു എന്ന നിലയില്‍ കരിയറില്‍ യാതൊരു സഹായവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ അല്പം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്. വളരെ…
Read MoreDay: May 1, 2021
പിടിച്ചു കെട്ടാനാവുന്നില്ല, രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? നാല് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 3523 മരണങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കൈവിട്ട് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് കോവിഡ് സ്ഥിരീകരിക്കുന്നത്.പുതിയതായി 4,01,993 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3523 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ജീവന് കവര്‍ന്നവരുടെ ആകെ എണ്ണം 2,11,853 ആയി.1,56,84,406 പേര് ഇതുവരെ വൈറസ് ബാധയില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,68,710 പേരാണ് കോവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Read Moreഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 12 രോഗികൾ വെന്തുമരിച്ചു; മരണസംഖ്യ ഇനിയും ഉയർന്നേക്കാം
ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 രോഗികൾ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേൽ വെൽഫയർ കോവിഡ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഇവിടെ അമ്പതോളം രോഗികൾ ഉണ്ടായിരുന്നു. ഇവരിൽ 24 പേരും ഐസിയുവിൽ ചികിത്സയിലായിരുന്നെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമന സേന യൂണിറ്റുകളെത്തി ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു. ബാക്കിയുള്ള രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നിലയും ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreട്വന്റി 20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നില്ലെങ്കില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് യുഎഇയിലേക്കു മാറ്റിയേക്കുമെന്നു ബിസിസിഐ. ഒക്ടോബറില്‍ ലോകകപ്പ് നടത്താനാണു തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യതന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും അതിനു ബദല്‍ സംവിധാനം ഉണ്ടാകുമെന്നും മത്സരത്തിന്റെ വേദി വ്യക്തമാക്കാതെ ഐസിസി ഈ മാസം പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് നടക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ലെങ്കില്‍ യുഎഇയില്‍ നടത്തുമെന്നു ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര പറഞ്ഞു.
Read Moreഷായുടെ സൂപ്പർ ഷോ….
ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം ഫോമിന്റെയും ബാറ്റിംഗിലെ സാങ്കേതികപ്പിഴവുകളുടെയും പേരില്‍ പഴികേട്ട് ടീമില്‍നിന്നു പുറത്തായ ഓപ്പണിംഗ് ബാറ്റ്സ്മാന് പിഴവുകളെല്ലാം നികത്തി തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്‍ 2021ല്‍ ഷാ ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ ഫോമിലാണു കളിക്കുന്നത്. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുന്നതില്‍ പേഴ്സണല്‍ കോച്ച് പ്രശാന്ത് ഷെട്ടിക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെയ്ക്കുമാണു ഷാ നന്ദി അറിയിച്ചിരിക്കുന്നത്. ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ താരം മൂന്ന് അര്‍ധ സെഞ്ചുറി നേടിക്കഴിഞ്ഞു. ഏഴു കളിയില്‍ 269 റണ്‍സുമായി ഷാ റണ്‍ നേട്ടക്കാരില്‍ മൂന്നാമതാണ്. സ്ട്രൈക്ക് റേറ്റിലും മെച്ചപ്പെട്ടു. 165 ആണ് ഡല്‍ഹി താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ആദ്യ പത്ത് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 174.35 സ്ട്രൈക്ക് റേറ്റുമായി എബി ഡി വില്യേഴ്സാണു മുന്നില്‍. റിക്കാർഡ് ബുക്കിൽ ഷാ തകര്‍പ്പന്‍ പ്രകടനമാണു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഷാ കാഴ്ചവച്ചത്. 18…
Read Moreഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾക്കു യുകെയിൽ താത്കാലിക നിരോധനം
ലണ്ടൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾ ബ്രിട്ടൻ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോൾ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് ധാർമികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ പല ഏജൻസികളും സ്വന്തം നിലയിൽ വിമാനം ചാർട്ടർ ചെയ്തു നഴ്സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എൻഎച്ച്എസ് ട്രസ്റ്റുകൾ ഹോട്ടൽ ക്വാറന്റൈനുള്ള പണം തുക നൽകാൻ തയാറായതോടെ ഇവരുടെ യാത്രകൾ സാധ്യമാകുമെന്ന് കരുതിയിരിക്കവേയാണ് താൽക്കാലിക റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ കൂടി എത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണു നിരോധനം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ യുകെയിലേക്ക് പോകാനിരിക്കുന്ന നഴ്സുമാർക്ക് ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം,…
Read Moreപെറ്റയ്ക്ക് സഹിക്കാനായില്ല; പിതാവിനെ കടിച്ച തെരുവു നായയെ കണ്ടുപിടിച്ച് തല്ലിക്കൊന്നു; 17കാരനെതിരെ പരാതി നൽകി പെറ്റ
മുംബൈ: തെരുവ് നായയെ തല്ലിക്കൊന്ന പതിനേഴുകാരനെതിരെ കേസെടുത്തു. മൃഗക്ഷേമ-സന്നദ്ധ സംഘടനയായ “പെറ്റ’ നല്കിയ പരാതിയിലാണ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന ആക്ടിലെ സെക്ഷന്‍ 429 പ്രകാരമാണ് കേസ്. ഏപ്രില്‍ 24ന് മുംബൈയിലെ സന്തക്രൂസിലാണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് ഇതേ നായ കൗമാരക്കാരന്റെ പിതാവിനെ കടിച്ചെന്നും അതിലുള്ള പ്രതികാരമായി നായയെ കണ്ടുപിടിച്ച് കൊന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. പരിക്കേറ്റ നായയെ മൃഗങ്ങള്‍ക്കെതിരായ ആക്രമണം തടയാന്‍ രൂപീകരിച്ച മുംബൈയിലെ സൊസൈറ്റി ബിഎസ്പിസിഎയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൗമാരക്കാരനെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യം സംബന്ധിച്ച അനുബന്ധ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
Read Moreഗുരുതര രോഗികളെപോലും ചികിത്സിക്കാനാകില്ല! മുന്നറിയിപ്പുമായി കെജിഎംഒഎ
ചെറുതോണി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. കോവിഡ് രോഗം ഗുരുതരമായുള്ള കാറ്റഗറി സി രോഗികളെ ചികിൽസിക്കുന്ന ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐസിയു ബെഡുകളിൽ ഇനി രോഗികളെ പ്രവേശിപ്പിക്കണമെങ്കിൽ നിലവിൽ ചികിത്സയിൽ ഉള്ളവർക്ക് രോഗം ഭേദമായി ആശുപത്രി വിടണം. കഴിഞ്ഞ വർഷത്തിൽനിന്നും വിഭിന്നമായി ഇത്തവണ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആനുപാതികമായി കാറ്റഗറി ബി, സി രോഗികളും കൂടുതലാണ്. ഇവർക്ക് ഓക്സിജൻ അനിവാര്യമാണ്. ചിലർക്ക് ഐസിയുവിൽതന്നെ ചികിൽസ വേണ്ടവരാണ്. വെന്റിലേറ്റർ സൗകര്യങ്ങളും ഈ രണ്ടാശുപത്രികളിലും പരിമിതമാണ്. ഈ സ്ഥിതി തുടർന്നാൽ ഗുരുതര രോഗമുള്ളവരെപോലും ചികിൽസിക്കാൻ ജില്ലയിൽ സാധിക്കാതെവരും. എല്ലാ താലൂക്ക് ആശുപതികളിലും പ്രൈവറ്റ് ആശുപത്രികളിലും കോവിഡ് ഒപിയും നിരീക്ഷണ സംവിധാനങ്ങളും തുടങ്ങണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.…
Read Moreഎന്തിനും തയാറായി ഒരുകൂട്ടം യുവാക്കൾ! നാടാകെ മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുമ്പോഴും ഇവർ ഭീതി മറന്ന് സേവന പാതയിലാണ്
കാഞ്ഞിരപ്പള്ളി: എന്തിനും തയാറായി ഒരുകൂട്ടം യുവാക്കൾ. നാടാകെ മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്പോഴും ഇവർ ഭീതി മറന്ന് സേവന പാതയിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്ക് ഫോഴ്സിൻറെ പ്രവർത്തനം നിരവധി പേർക്കാണ് ആശ്വാസമാകുന്നത്. കാഞ്ഞിരപ്പള്ളി രൂപതയിലെ 64 ഇടവകളിൽ നിന്നായി 640 ഓളം യുവജനങ്ങളാണ് ടാസ്ക് ഫോഴ്സിലുള്ളത്. ഇവർക്കുള്ള പിപിഇ കിറ്റും മാസ്കും സാനിറ്റൈസറും രൂപത എസ്എംവൈഎം ഓഫീസിൽ നിന്ന് നൽകും. ഇടവകയിൽ കോവിഡ് മരണം ഉണ്ടായാൽ സന്പൂർണ ശുശ്രൂഷകൾ നൽകി സംസ്കരിക്കുക, കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകുക, ബന്ധുക്കൾ അടുത്തില്ലാത്ത പ്രായമായവർക്ക് പ്രത്യേക പരിഗണന നൽകുക, കുട്ടികളില്ലാത്ത പ്രായമായവർക്ക് ആശുപത്രിയിൽ പോകാനുള്ള സഹായം, മരുന്ന് വാങ്ങിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്. ഒരു ഇടവകയിൽ 10 പേർ അടങ്ങുന്ന ടീമാണുള്ളത്. യുണിറ്റ് തുടങ്ങാൻ സാധിക്കാത്ത ഇടവകളിലെ സംസ്കാര ശുശ്രൂഷകൾക്ക് രൂപത…
Read Moreസോഷ്യൽ മീഡിയയിൽ സഹായം തേടുന്നവരെ വിരട്ടരുത്! പേടിപ്പിച്ചാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും; സുപ്രീംകോടതിയുടെ കർശന നിർദേശം
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും സഹായം അഭ്യർഥിക്കുന്നവർക്കെതിരേ നടപടിയെടുക്കരുതെന്ന് കർശന നിർദേശം നൽകി സുപ്രീംകോടതി. സഹായ അഭ്യർഥനകളെ ഭയപ്പെടുത്തി അടിച്ചമർത്താൻ ശ്രമിച്ചാൽ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നാണ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് സംസ്ഥാന ഡിജിപിമാർക്ക് കർശന നിർദേശം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പോലും ചികിത്സയ്ക്കായി ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത ദുരവസ്ഥയാണുള്ളതെന്നും നിലവിലെ സ്ഥിതി അതീവഗുരുതരമാണെന്നും ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയും സഹായം അഭ്യർഥിച്ചുമുള്ള നിരവധി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച് സംസ്ഥാനങ്ങൾക്കു കർശന നിർദേശങ്ങൾ…
Read More