പിടിച്ചു കെട്ടാനാവുന്നില്ല, രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? നാല് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മ​ണി​ക്കൂ​റി​നി​ടെ 3523 മ​ര​ണ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൈ​വി​ട്ട് കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു.

ഇ​ത് ആ​ദ്യ​മാ​യാ​ണ് നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.പു​തി​യ​താ​യി 4,01,993 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,164,969 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 3523 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ജീ​വ​ന്‍ ക​വ​ര്‍​ന്ന​വ​രു​ടെ ആ​കെ എ​ണ്ണം 2,11,853 ആ​യി.1,56,84,406 പേ​ര്‍ ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യി​ല്‍ നി​ന്നും മു​ക്ത​രാ​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 32,68,710 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

 

 

Related posts

Leave a Comment